ഇപ്രാവശ്യത്തെ യുകെകെസിഎ കൺവെൻഷൻ തീപാറും

സണ്ണിജോസഫ് രാഗമാലിക 

യുകെയിലെ ക്നാനായ  സമുദായം എക്കാലത്തേക്കാളും വ്യത്യസ്തതയാർന്ന കൺവെൻഷന് തയ്യാറെടുക്കുന്നു. ജൂൺ 29 തിയതി ബിർമിങ്ഹാമിലെ ബഥേൽ കൺവൻഷൻ സെൻറിൽ നടക്കുന്ന കൺവെൻഷൻ എന്തുകൊണ്ടും  മറ്റൊരു ചരിത്രത്തിന് വേദിയാകും. ഓരോ ക്നാനയക്കരനും  കണ്ണിനും കാതിനും വിരുന്നേകുന്ന ഒരു ഒരു മുഴുനീള ദിനത്തിനായിരിക്കും  സെൻട്രൽ കമ്മിറ്റി കോപ്പ് കൂട്ടുന്നത് .പതിവു പടിയുള്ള ഉള്ള കൊടി ഉയർത്തലിനും   പരിരിശുദ്ധ കുർബാനയ്ക്കുശേഷം അത്യാകർഷണയിനമായ  വെൽക്കം ഡാൻസ് അരങ്ങേറും അതേതുടർന്ന് പബ്ലിക് മീറ്റിംഗ് അതിനുശേഷം കലാസന്ധ്യ അരങ്ങേറും. ഫ്രാങ്കോയും രഞ്ജിനി ജോസും നേതൃത്വം കൊടുക്കുന്ന ഗാനമേള കോട്ടയം നസീറും ജോബിയും നേതൃത്വം കൊടുക്കുന്ന മിമിക്രി കൂടാതെ കണ്ണിനും കാതിനും വിരുന്നേകുന്ന്മറ്റു ചില പരിപാടികളും കമ്മിറ്റി പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്നുപരിപാടികളെക്കുറിച്ചുള്ള പൂർണ രൂപം ഒപ്പം ഉടനെ തന്നെ കമ്മിറ്റി പുറത്തിറക്കും. ഗസ്റ്റുകളായി ക്നാനായ സമുദായത്തിന്റെ  ആർച്ച് ബിഷപ്പ് ഉൾപ്പെടെ പിതാക്കൾ മറ്റു പല പ്രമുഖ വ്യക്തിത്വങ്ങളേയും  പ്രതീക്ഷിക്കുന്നു.എന്തുകൊണ്ടും ഇപ്രാവശ്യത്തെ കൺവെൻഷൻ  അനശ്വരമാക്കാൻ  അണിയറയിൽ കോപ്പുകൂട്ടി കൊണ്ടിരിക്കുന്ന സെൻട്രൽ കമ്മിറ്റിയെ പ്രശംസിക്കാൻ കാത്തിരിക്കുകയാണ്  യു കെയിലെ ക്നാനായ  സമുദായംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.