യു കെ കെ സി വൈ ൽന്  നവനേതൃത്വം.

യു കെയിലെ ക്നാനായ യുവജനങ്ങളുടെ മാതൃ  സംഘടനയായ യു കെ കെ സി വൈ ൽ ന്റെ  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  കഴിഞ്ഞ  ദിവസം യുകെകെസിഎ ആസ്ഥാനമന്ദിരത്തിൽ വച്ച് നടത്തിയ ആനുവൽ മീറ്റിങ്ങിലും പൊതു സമ്മേളനത്തിലുമാണ്  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .യു കെ സി വൈ ൽന്റെ  പുതിയ പ്രസിഡന്റായി Tenin Jose Kaduthodilന്  തിരഞ്ഞെടുത്തു.  ജോസ് കടുതോടിൽ  മറിയാമ്മ ജോസ്  ദമ്പതികളുടെ മകനായ  Tenin കിടങ്ങുർ സെന്റ് മേരിസ് ഇടവകാംഗമാണ്.Tenin യു കെ കെ സി എ Brynmawr Cardiff Newport യുണിറ്റ് അംഗമാണ്.യു കെ സി വൈ ൽന്റെ  പുതിയ സെക്രട്ടറി  Blaize Thomas Chethalilൽ ആണ് .തോമസ് ചേത്തലിൽ   ഡെയ്സി തോമസ്  ദമ്പതികളുടെ മകനായ Blaize കൂടല്ലൂർ  സെന്റ് മേരിസ്  ഇടവകാംഗമാണ്. Blaize യു കെ കെ സി എ ലെസ്റ്റർ  യുണിറ്റ് അംഗമാണ്.വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് സെറിൻ സിബി ജോസഫ് ആണ് സിബി ജോസഫിന്റെയും എലിസബ ജോസഫിന്റെയും  മകളായ സെറിൻ മേരിസ് S H Mount Parish, Kottayam ഇടവകാംഗമാണ്. യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് അംഗമാണ്  സെറിൻ. യേശുദാസ് ജോസഫ് ആണ് യു കെ കെ സി വൈ ൽ ന്റെ പുതിയ ട്രഷറർ  സണ്ണി ജോസഫ് രാഗമാലിക ജോസി ജോസഫ്  ദമ്പതികളുടെ മകനായ യേശുദാസ് കരിപ്പാടം സെന്റ് മേരിസ്  ഇടവകാംഗമാണ്.  യു കെ കെ സി എ ഡെർബി യുണിറ്റ് അംഗമാണ് യേശുദാസ് .യു കെ കെ സി വൈ ൽ ന്റെ പുതിയ ജോയിന്റ് സെക്രെട്ടറിയായി ജസ്റ്റിൻ പട്ടാറുകുഴിയിലിൽ ജോസിനെ തിരഞ്ഞെടുത്തു.ജോസ് പട്ടാറുകുഴിയിലിൽ  കോര ജെസ്സി മാത്യു ദമ്പതികളുടെ മകനായ ജസ്റ്റിൻ കൂടല്ലൂർ  സെന്റ് മേരിസ്  ഇടവകാംഗമാണ്.  യു കെ കെ സി എ Brynmawr Cardiff Newport യുണിറ്റ് അംഗമാണ് ജസ്റ്റിൻ .യു കെ സി വൈ ൽന്റെ എല്ലാ നവ സാരഥികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.