ചിക്കാഗോ സെ.മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മ സമയവിവരം
സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)
ചിക്കാഗോ: വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ചിക്കാഗോ സെ.മേരിസിൽ ഏപ്രിൽ 18 വ്യാഴാഴ്ച പെസഹാതിരുന്നാളിന്റെ കാലുകഴുകൽ ശുശ്രൂഷയും തുടർന്നുള്ള വിശുദ്ധ ബലിയർപ്പണവും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.
ഏപ്രിൽ 19 ദുഃഖവെള്ളിയാഴ്ച
വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മിശിഹായുടെ പീഡാനുഭവ ചരിത്ര അവതരണത്തെ തുടർന്നുള്ള കുരിശിന്റെ വഴി തിരുക്കർമ്മങ്ങൾക്ക് മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിക്കും. സമാപനത്തിൽ മെൻസ് ആൻഡ് വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നേർച്ച കഞ്ഞി വിതരണവും ക്രമീകരിക്കും.
ഏപ്രിൽ 20 ദുഃഖ ശനിയാഴ്ച വിശുദ്ധ കുർബാനയോടൊത്ത് മാമോദീസായുടെ വ്രത നവീകരണം, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചിരിപ്പ് കർമ്മങ്ങൾ രാവിലെ 10 മണിക്ക് നടത്തും. വൈകിട്ട് 7 മണിക്ക് ജാഗരണ പ്രാർത്ഥനയോടുകൂടി ഉയർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ ആരംഭിക്കും. ഏപ്രിൽ 21 ഉയർപ്പ് ഞായറാഴ്ച രാവിലെ 10 മണിക്കായിരിക്കും വിശുദ്ധ കുർബാന. അന്ന് വൈകിട്ട് വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധവാരാചരണത്തെ വരവേൽക്കുവാൻ ആത്മീയമായി ഒരുങ്ങുന്ന വിശ്വാസികൾക്ക് ഇനി മുതൽ വിശുദ്ധ കുർബാനയ്ക്ക് ഒരു മണിക്കൂർ മുമ്പും, ഏപ്രിൽ 17 ദുഃഖ ബുധനാഴ്ച 4 മണിമുതലും കുമ്പസാരിക്കുവാനുഉള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്.
വിശുദ്ധവാര ദിവസങ്ങളിൽ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാദർ തോമസ് മുളവനാൽ, അസി. വികാരി ഫാദർ ബിൻസ് ചേത്തലയിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.