വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ദുഃഖവെള്ളിയാചരണവും കുരിശു മലകയറ്റവും
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ദുഃഖവെള്ളിയാചരണവും കുരിശു മലകയറ്റവും 2019 ഏപ്രില്‍ 19 വെള്ളിയാഴ്ച  നടത്തപ്പെടുന്നു.
 ഉച്ചതിരിഞ്ഞ് രണ്ടുമണി മുതല്‍ ചുങ്കം ഫൊറോനയിലെ വിവിധ ഇടവകകളിലെ ഗായകസംഘാംഗങ്ങള്‍ ഓത്തുചേര്‍ന്ന് പുത്തന്‍പാന പാരായണം നടത്തും മൂന്നുമണിയ്ക്ക്  ചുങ്കം ഫൊറോനയിലെ വിവിധ ഇടവകകളിലെ വികാരിയച്ചന്‍മാരുടെ നേതൃത്വത്തിന്‍ പീഢാനുഭവ ശുശ്രൂഷകള്‍ നടത്തപ്പെടും തുടര്‍ന്നു സുപ്രസിദ്ധ വചനപ്രഘോഷകന്‍ റവ. ഫാ. ജോസഫ് പുത്തന്‍പുര OFM Cap. പീഢാനുഭവ സന്ദേശം നല്കും അഞ്ചുമണിയ്ക്കു കുരിശിന്റെ വഴി പ്രാര്‍ത്ഥകളുമായി സാന്‍ജോ മൗണ്ടു കയറ്റം. 6.30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം ഈ ദിവസം രാവിലെ മുതലേ സാന്‍ജോ മൗണ്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിയ്ക്കുന്നതാണ്.  ദൈവാനുഗ്രഹത്തിന്റെ വിശുദ്ധ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.  പ്രാര്‍ത്ഥന നിയോഗങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9446201976 (ഫാ. ഷാജി പൂത്തറ) എന്ന നമ്പരില്‍ ബന്ധപ്പെടുക.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.