യുവജനങ്ങള്‍ ആധുനിക കാലഘട്ടത്തിലെ ചതിക്കുഴികളെ കരുതിയിരിക്കുക- മാര്‍ ജോസഫ് പണ്ടാരശേരില്‍

രാജപുരം: ആധുനിക കാലഘട്ടത്തിലെ ചതിക്കുഴികളെ യുവജനങ്ങള്‍ കരുതിയിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ . പഴയ തലമുറയുടെ നന്മകളെ
ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി വിശുദ്ധിയില്‍ വളരുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായി പിതാവ് പറഞ്ഞു. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും മറ്റുള്ളവര്‍ക്ക് മാത്യകയാവണം. ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജപുരം ഫൊറോനയിലെ യുവജനങ്ങള്‍ക്കായി നടത്തുന്ന യുവജന ധ്യാനത്തില്‍ ( EMMAUS 2K19) സംസാരിക്കുകയായിരുന്നു പിതാവ്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന യുവജന ധ്യാനം നയിക്കുന്നത് മാര്‍ ജോസഫ് പണ്ടാരശേരിലാണ്. ഞായര്‍ ,തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ രാജപുരം ഹോളിഫാമിലി പാരീഷ് ഹാളില്‍ നടക്കുന്ന ധ്യാനത്തില്‍ രാജപുരം ഫൊറോനയിലെ 9 ഇടവകയില്‍ നിന്നും 400 ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.