കെ സി വൈ എല്‍ കിടങ്ങൂര്‍ ഫൊറോന ഗെയിംസ് & അത്‌ലറ്റിക്സില്‍ ഓവറോള്‍ ചാംമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി പുന്നത്തുറ കെ സി വൈ എല്‍ യൂണിറ്റ്

കെ സി വൈ എൽ സുവർണ്ണ ജൂബിലി ആഘാഷങ്ങളുടെ ഭാഗമായി കിടങ്ങൂർ ഫൊറോന തലത്തിൽ നടത്തപ്പെട്ട ഗെയിംസ് & അത്‌ലറ്റിക്സ് മത്സരങ്ങളിൽ 98 പോയിന്റകൾ നേടി പുന്നത്തുറ കെസിവൈഎൽ യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. കിടങ്ങൂർ 70 പോയിന്റ് ,ചെറുകര 38, മാറിടം 30 പോയിന്റുകളും നേടി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. കിടങ്ങൂർ ഫൊറോനതല മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും വിജയികളായി അതിരൂപതാ മത്സരങ്ങൾക്കായി അർഹത നേടിയ എവർക്കും *KCYL കിടങ്ങൂർ ഫൊറോന* സമിതിയുടെ നന്ദിയും വിജയാശംസകളും നേരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.