വിദ്യാർത്ഥികളുടെ ഇടയിലെ പഠനവൈകല്യം എന്ന വിഷയത്തെ ആസ്പദമാക്കി വർക്ക്‌ ഷോപ്പ് നടത്തപ്പെട്ടു..

എറണാകുളം: കോട്ടയം തിരുഹൃദയ ദാസസമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഷെസ്സിന്റെയും എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയിൽ വെച്ച് വിദ്യാർത്ഥികളുടെ ഇടയിലെ പഠനവൈകല്യങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം അതിരൂപതയിലെ ഇരുപത്തിരണ്ടു എയ്ഡഡ് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതു അധ്യാപകർക്കായി  രണ്ടു ദിവസത്തെ ശില്പശാല നടത്തപ്പെട്ടു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എബ്രഹാം മാത്യു ശില്പശാല ഉദ്‌ഘാടനം ചെയ്തു.  കുട്ടികളെ സ്വാധിനിക്കാൻ സാധിക്കുന്ന, ഓർമിക്കപ്പെടുന്ന ഒരു അധ്യാപകനാണ് ഉത്തമനായ ഗുരു. അതിനുള്ള ഏറ്റവും നല്ല മരുന്ന് കൊടുക്കേണ്ട രീതിയിൽ പകർന്നു കൊടുക്കുന്ന സ്നേഹമാണെന്നും അത് ഓരോ അധ്യാപകനും ആത്മസംതൃപ്‌തിക്ക് നിദാനമാകുമെന്നും ജസ്റ്റിസ് തന്റെ ഉദ്‌ഘാടന സന്ദേശത്തിൽ പറഞ്ഞു. തിരുഹൃദയ ദാസമൂഹത്തിന്റ സുപ്പീരിയർ ജനറൽ പെരിയ ബഹു ഫാ  സ്റ്റീഫൻ മുരിയൻകോട്ടുനിരപ്പിൽ സമ്മേളനത്തിൽ  വിശിഷ്ടാഥിതി ആയിരുന്നു. ആസ്റ്റർ മെഡ്‌സിറ്റി ലീഡ് കണ്സൽറ്റന്റ് ഡോക്ടർ ജീസൺ യോഗത്തിൽ അധ്യക്ഷപദം അലങ്കരിച്ചു. ആസ്റ്റർ മെഡ്‌സിറ്റി സി ഇ ഒ കമാൻഡർ ജൽസൺ മുഖ്യപ്രഭാഷണം നടത്തി. പീഡിയാട്രിക് വിഭാഗം തലവൻ ഡോക്ടർ രാജപ്പൻ പിള്ളൈ സ്വാഗതം ആശംസിച്ചു. ഷെസ്സ് സെക്രട്ടറി ഫാ ബോബി ചേരിയിൽ നന്ദി അർപ്പിച്ചു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാർ, ഫാ ബെന്നി ചേരിയിൽ, ആസ്റ്റർ മെഡ്‌സിറ്റി പി ആർ ഓ മിസ്റ്റർ ലത്തീഫ് എന്നിവർ ശില്പശാലക്കു നേതൃത്വം നൽകി.                                                                                                   ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.