കെ.സി.വൈ.എല്‍ നാല്‌പതാം വെള്ളിയാഴ്‌ച സാന്‍ജോമൗണ്ട്‌ കുരിശുമല കയറി

കോട്ടയം: അതിരൂപതാ യുവജനസംഘടനയായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ലീഗ്‌ നാല്‌പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി നോമ്പിന്റെ പുണ്യം തേടി “PASSIONE 2K19” സംഘടിപ്പിച്ചു. ഈശോയുടെ 40 ദിവസത്തെ ഉപവാസത്തിന്റെ അവസാനദിനത്തിന്റെ അനുസ്‌മരണത്തിലാണ്‌ നോമ്പിലെ ദുഃഖവെള്ളിക്കു മുന്‍പുള്ള വെള്ളിയാഴ്‌ച ദിനാചരണം നടക്കുന്നത്‌. സുവര്‍ണജൂബിലി വര്‍ഷത്തില്‍ നൂറുകണക്കിന്‌ കെ.സി.വൈ.എല്‍ യുവജനങ്ങള്‍, തങ്ങള്‍ക്കായി രക്തവും ജീവനും ബലിയര്‍പ്പിച്ച ഈശോയൊടൊപ്പം വടക്കുംമുറി സാന്‍ജോമൗണ്ട്‌ കുരിശുമലകയറി തങ്ങളുടെ നിയോഗങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചശേഷമാണ്‌ യുവജനങ്ങള്‍ മലകയറിയത്‌. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.