മാള്‍ട്ട ക്നാനായ അസോസിയേഷന്റെ “ഇടയനോടൊപ്പം  മാൾട്ട”  മെയ് 2ന് Live telecasting available

മാൾട്ട :മാള്‍ട്ട ക്നാനായ അസോസിയേഷന്‍ കൂട്ടായ്മ മെയ് രണ്ടിന് കോട്ടയം  അതിരൂപത  സഹായ മെത്രാൻ  അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യും.രണ്ടാം തീയതി വൈകുന്നേരം 6.30 ന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും.കുർബാനക്ക് ശേഷം നിരവധി കലാ പരിപടികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .“ഇടയനോടൊപ്പം  മാൾട്ട” യുടെ  വൻ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി മാള്‍ട്ട ക്നാനായ അസോസിയേഷന്‍ ഭാരവാഗികൾ ക്നാനായ പത്രത്തെ അറിയിച്ചു. മാള്‍ട്ട ക്നാനായ അസോസിയേഷന്റെ അണിയിച്ചു ഒരുക്കുന്ന  “ഇടയനോടൊപ്പം  മാൾട്ടയുടെ തത്സമയ സംപ്രേക്ഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.