നൂതനവരുമാന പദ്ധതി യൂണിറ്റുകള്‍ തുടക്കം കുറിച്ചു

മാസ്സിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയുമായി സഹകരിച്ച്‌ വുമണ്‍സ്‌ ടെക്‌നോപാര്‍ക്ക്‌ എന്ന പദ്ധതിയുടെ ഭാഗമായി സ്‌ത്രീകളുടെ വരുമാന മാര്‍ഗ്ഗത്തിനായി രാജപുരം മേഖലയില്‍ പുതിയചുവടുവയ്‌പ്പ്‌. രാജപുരം എലിക്കോട്ടുക്കയം എന്ന സ്ഥലത്ത്‌ ങശരൃീവമരേവലൃ്യ ഡിശ േ(കോഴികുഞ്ഞുങ്ങളെ വിരിയിക്കുന്ന) യൂണിറ്റിന്‌ തുടക്കമായി. അതോടൊപ്പംതന്നെ പൈനിക്കരയില്‍ അടയ്‌ക്കാപൊളിക്കുന്നയൂണിറ്റിന്‌ തുടക്കമായി രണ്ട്‌ യൂണിറ്റുകളുടെയും യന്ത്രസാമഗ്രീകളുടെയും പ്രവര്‍ത്തനോദ്‌ഘാടനവും രാജപുരം ഫൊറോനപള്ളിവികാരി ബഹു:റവ.ഫാ.ഷാജി വടക്കേത്തൊട്ടി നിര്‍വ്വഹിച്ചു. മാസ്സ്‌ സെക്രട്ടറി ഫാ.ബിബിന്‍ തോമസ്‌ കണ്ടോത്ത്‌ മാസ്സ്‌ സ്റ്റാഫംഗങ്ങളായ ശ്രീമതി.അഞ്‌ജന വര്‍ഗ്ഗീസ്‌, ശ്രീമതി.ആന്‍സി ജോസഫ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. 20-പേരടങ്ങുന്ന രണ്ട്‌ സ്വാശ്രയസംഘം ഗ്രൂപ്പുകള്‍ക്കാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.