അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം ഉൽഘാടനം ചെയ്തു

തോമസ് കല്ലടാന്തിയിൽ, PRO

അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ പത്താം വാർഷികാഘോഷങ്ങളുടെ  ഉൽഘാടനം 2019 ഏപ്രിൽ നാലാം തിയതി ചിക്കാഗോ  സേക്രട്ട് ഹാർട്ട് ഫൊറാനാ പള്ളിയുടെ വികാരിയും, ക്നാനായ റീജിയൻ മുൻ വികാരി ജനറലും ആയിരുന്ന ബഹു.എബ്രഹാം മുത്തോലത്തച്ചൻ  നിർവ്വഹിച്ചു. ഏപ്രിൽ നാലാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറുമണി മുതൽ വിശുദ്ധ കുർബാനയുടെ  ആരാധനക്ക് ബോബൻ വട്ടംപുറത്തു അച്ചൻ നേതൃത്വം  നൽകി. തുടർന്നുള്ള വി. കുർബാനക്ക് ബഹു.എബ്രഹാം മുത്തോലത്തച്ചൻ  പ്രധാന കാർമ്മികൻ ആയിരുന്നു.   ബഹു.ഫാ.ബൈജു അവിട്ടപ്പള്ളി,   ബഹു.ഫാ.ബോബൻ വട്ടംപുറത്ത് എന്നിവർ  സഹകാർമ്മികർ  ആയിരുന്നു.

വികാരി,  ബോബൻ വട്ടംപുറത്ത് അച്ചന്റെ അദ്യക്ഷതയിൽ കൂടിയ ദശാബ്ദി ആഘോഷ സമ്മളനത്തിൽ കൈക്കാരന്മാരായ ശ്രീ.മാത്യു വേലിയാത്തും  ദേവാലയത്തിന്റെ ആദ്യ കൈക്കാരൻമ്മാരെ പ്രതിനിധാനം ചെയ്ത് ശ്രീ .റോയ് പാട്ടകണ്ടത്തിലും, KCAG പ്രസിഡൻറ് ശ്രീ. സാജൻ പുതുവത്തുംമൂട്ടിലും ആശംസകൾ അർപ്പിച്ചു.    ബിജു തുരുത്തുമ്യാലിൽ, സീനാ കുടിലിൽ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.   ദശാബ്ദി ആഘോഷ കമ്മറ്റി കോർഡിനേറ്ററായ ശ്രീ. ഡൊമിനിക് ചാക്കോനാൽ ഏവർക്കും സ്വാഗതവും  ശ്രീ .മാത്യു കുപ്ലിക്കാട്ട്  നന്ദിയും പറഞ്ഞു.യൂത്ത് ട്രസ്റ്റീ ശ്രീ.ജിം ചെമ്മലക്കുഴി സന്നിഹിതനായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.