ഒ.എല്‍.എല്‍. എച്ച്‌.എസ്‌.എസ്‌. അഞ്ചാമത്‌ സ്‌നേഹവീട്‌ കൈമാറി

ഉഴവൂര്‍: ഒ.എല്‍.എല്‍. എച്ച്‌.എസ്‌.എസിന്റെ ശതാബ്‌ദിയോടനുബന്ധിച്ച്‌ ഭവനരഹിതരായ കുട്ടികള്‍ക്ക്‌ നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളില്‍ അഞ്ചാമത്തേതിന്റെ വെഞ്ചെരിപ്പുകര്‍മ്മം സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ്‌ പ്രാലേല്‍ നിര്‍വഹിച്ചു. ഉഴവൂര്‍ പള്ളി അസി. വികാരി ഫാ. എബിന്‍ കവുന്നുംപാറയില്‍ സന്നിഹിതനായിരുന്നു. ഉഴവൂര്‍ നടുവീട്ടില്‍ കുടുംബാംഗങ്ങളാണ്‌ ഈ സംരംഭത്തിന്റെ മെഗാസ്‌പോണ്‍സര്‍. കൂടാതെ, അധ്യാപകര്‍, രക്ഷിതാക്കള്‍, മറ്റ്‌ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെയും സഹകരണം വീട്‌ പൂര്‍ത്തീകരിക്കുവാന്‍ സഹായകരമായി. പ്രിന്‍സിപ്പല്‍ സാബു മാത്യു, ഹെഡ്‌മാസ്റ്റര്‍ ജോസ്‌ എം. ഇടശ്ശേരി, അധ്യാപകരായ ഫാ. സൈമണ്‍ പുല്ലാട്ട്‌, മാത്യു സൈമണ്‍ വട്ടാടികുന്നേല്‍, ലൂക്കോസ്‌ ജോസഫ്‌ റ്റി, പി.റ്റി.എ. പ്രസിഡന്റ്‌ കെ.എം. മാത്യു, എം.പി.റ്റി.എ. പ്രസിഡന്റ്‌ ബിബില ജോസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉഴവൂര്‍ കപ്പടക്കുന്നേല്‍ കുടുംബാംഗങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ നിര്‍മ്മിച്ചു നല്‍കുന്ന അടുത്ത രണ്ടു വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.