വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാല്പതാംവെള്ളിയാചരണവും യുവജനസംഗമവും കുരിശു മലകയറ്റവും നാളെ

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ നാല്പതാംവെള്ളിയാചരണവും യുവജനസംഗമവും കുരിശു മലകയറ്റവും നാളെ . നാളെ ഉച്ചതിരിഞ്ഞ് 3. 30 ന് ജപമാല . 4 pm ന്  കോട്ടയം അതിരൂപതാതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന കെ സി വൈ എല്‍ അതിരൂപതാ ചാപ്ലയിന്‍ ‍ റവ. ഫാ. സന്തോഷ്  മുല്ലമംഗലത്ത് , ഉഴവൂര്‍ ഫൊറോനാ പ്പള്ളി വികാരി റവ. ഫാ. തോമസ്  പ്രാലേല്‍  എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും വചനപ്രഘോഷണം മാര്‍ മാത്യൂ മൂലക്കാട്ട്   5. 30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. 6. 30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം.    ഉഴവൂര്‍ ഫൊറോനായിലെ എല്ലാ  ഇടവകകളിലേയും   വൈദികരും സന്യസ്തരും ദൈവജനവും അതിരൂപതാ കെ സി വൈ എല്‍ ന്റെ മുഴുവന്‍ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളായി ശുശ്രൂഷകളില്‍ പങ്കുചേരും. ദൈവാനുഗ്രഹത്തിന്റെ വിശുദ്ധ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം… പ്രാര്‍ത്ഥന നിയോഗങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9446201976  (ഫാ. ഷാജി പൂത്തറ) എന്ന നമ്പരില്‍ ബന്ധപ്പെടുക.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.