അത്ഭുതപൂർവമായ വിജയങ്ങൾക്കുശേഷം യു കെ കെ സി എ മൂന്നാമത് വിശുദ്ധനാട് തീർത്ഥാടനത്തിന് ഒരുങ്ങുന്നു

സണ്ണി ജോസഫ് രാഗമാലിക

യു കെകെസിയും ashin city toursയും സംയുക്തമായി നടത്തുന്ന വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. 105 പേരുമായി കഴിഞ്ഞ ജനുവരിയില്‍ നടത്തിയ വിശുദ്ധനാട് തീര്‍ത്ഥാടനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെമാനിച്ചാണ് മൂന്നാമതും ഒരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുന്നത്. ജോര്‍ദ്ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് എന്നീ നാലു രാജ്യങ്ങളിലൂടെയായിരിക്കും ഈ തീര്‍ത്ഥാടനം നടത്തുക. 2020 ഫെബ്രുവരി 14 മുതൽ 24 വരെയായിരിക്കും ഈ തീർത്ഥാടനം. ഈ എല്ലായിടങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു വേണ്ടി ഒരു വൈദികരും യാത്രാ സംഘത്തെ അനുഗമിക്കുന്നതായിരിക്കും. ഈ തീര്‍ത്ഥാടനത്തിലേക്ക് ഈ മാസം 14നു ഞായറാഴ്ചയാണ് പേരുകള്‍ തരാനുള്ള അവസാന തീയതി. അതിനുശേഷമുള്ള പേരുകളൊന്നും പരിഗണിക്കുന്നതല്ല. താല്‍പ്പര്യമുള്ളവര്‍ യുകെകെസിഎ ജോയിന്റ് ട്രഷറര്‍ -ജെറിയെയോ 07401222669 മായോ മറ്റ് ഏതെങ്കിലും സെട്രല്‍ കമ്മറ്റി മെമ്പറുമായോ ഉടനെ ബന്ധപ്പെടേണ്ടതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.