വുമണ്‍സ് ഫോറം സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ സ്റ്റോക്കില്‍ നിന്നുള്ള ജോസ് ആകശാലയും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി

വുമണ്‍സ് ഫോറം സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ സ്റ്റോക്കില്‍ നിന്നുള്ള ജോസ് ആകശാലയും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും നാലും സ്ഥാനം യഥാക്രമം ബേബി ജോണും കുടുംബവും ജോയി ട്രസ്റ്റിയും കുടുംബവും സിറിളും കുടുംബവും നേടി.

രാവിലെ 10 മണിയോടു കൂടി രജിസ്ട്രേഷനോടെയാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങ് ഫാ: ജോര്‍ജ് എട്ടുപറയില്‍ ബ്രദര്‍ ഫ്രാന്‍സിസ് വുമണ്‍ ഫോറം പ്രസിന്റ് ലിജു ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വൈകുന്നേരം നാലു മണിയോടു കൂടി സമ്മാന ദാനം നിര്‍വ്വഹിക്കപ്പെട്ടു. വിജകയികള്‍ക്ക് സമ്മാന ദാനവും നല്‍കി. ഉച്ചയൂണും സ്നാക്സും കുറഞ്ഞ ചെലവില്‍ നല്‍കപ്പെട്ടു. ഒത്തൊരുമയുള്ള ഒരു കുടുംബ കൂട്ടായ്മ അവിടെ കാണാന്‍ കഴിഞ്ഞു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.