ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂൾ കലോത്സവം ഏപ്രിൽ13 ന്
ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ഈ വർഷത്തെ വാർഷികവും കലോത്സവും സംയുക്തമായി ഏപ്രിൽ 13 ന് വൈകിട്ട് 6 മണിമുതൽ പാരിഷ് ഹാളിൽ വച്ച്  നടത്തപ്പെടുന്നു . ചിക്കാഗോ ക്നാനായ സമൂഹത്തിലെ വിശ്വാസപരിശീലനത്തിന് നവോന്മേഷം പകർന്ന സി സി ഡി ഫെസ്റ്റിവൽ തുടർച്ചയായ പതിനാലാമത്തെ വർഷമാണ് നടത്തപ്പെടുന്നത് .പാഠ്യ വിഷയങ്ങൾക്കൊപ്പം പഠ്യേതര വിഷയങ്ങളിലും കുട്ടികൾക്ക് അറിവും ജ്ഞാനവും ലഭിക്കുന്നതിനുവേണ്ടിയാണ് ഡാൻസുകളുടെയും സ്കിറ്റുകളുടെയും രൂപത്തിൽ ഫെസ്റ്റിവൽ നടത്തപ്പെടുന്നത്. മതബോധന സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അധ്യാപകരും ഫെസ്റ്റിവലിൽ പങ്കാളികളാകും . ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ ഫാ . തോമസ് മുളവനാൽ ഉദ്‌ഘാടനം ചെയ്യുന്ന ഫെസ്റ്റിവലിന് ഫൊറാന വികാരി ഫാ. എബ്രഹാം മുത്തോലത്തു ആശംസകൾ അർപ്പിക്കും . അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ, സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ , മനീഷ് കൈമൂലയിൽ , കോർഡിനേറ്റർ മാരായ ജ്യോതി ആലപ്പാട്, ട്വിങ്കിൾ തൊട്ടിച്ചിറയിൽ, സെക്രട്ടറി ബിനു ഇടകര, ചർച് എക്സിക്യൂട്ടീവ് , ടീച്ചേർസ്, സിസ്റ്റേഴ്സ്  എന്നിവരുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .
 സ്റ്റീഫൻ ചൊള്ളമ്പേൽ







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.