ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ബിനോയി കിഴക്കനടി (പി. ആർ. .)

 

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകർമ്മങ്ങളൂടെ വിവദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഏപ്രില്‍ 14  ഓശാന ഞായര്‍: രാവിലെ 9:45 ന് ഓശാന തിരുകർമ്മങ്ങളോടു കൂടിയ വിശുദ്ധ കുർബാന

 

ഏപ്രില്‍ 18 പെസഹാ വ്യാഴം: വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ തിരുനാളിന്റെ കാൽ കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും.

ഏപ്രില്‍ 19 – ദുഖ വെള്ളീ: രാവിലെ 10.00 മണിക്ക്‌ ദുഖവെള്ളീയാഴ്ച കൂരിശിന്റെ വഴിയോടുകൂടിയ തിരുകർമ്മങ്ങൾക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിക്കും. സഹകാർമികർ: മോൺ. ഫാ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബിൻസ് ചേത്തലിൻ

ഏപ്രില്‍ 20 –  ദുഖ ശനി: രാവിലെ 10 മണിയ്‌ക്ക്‌ പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകിട്ട്‌ 7 മണിക്ക്‌ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 21 ഈസ്റ്റർ ഞായര്‍: 9.45-ന്‌ വിശുദ്ധ കുർബാന

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് ക്ഷണിക്കുന്നു.

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.