KCC UAE കുട്ടികളുടെ പരിശീലന ക്യാമ്പ് ROOTS -2019 ഇന്ന് മുതൽ

വി സി വിൻസെന്റ് വലിയവീട്ടിൽ 

ക്നാനായ കത്തോലിക്കാ കോൺഗ്രസ് സ്റ്റുഡന്റസ് ലീഗ് (KCSL) യുണൈറ്റഡ്‌ അറബ് എമിരേറ്റ്സ് 2005 മുതൽ തുടർച്ച ആയി നടത്തി വരുന്ന വാർഷിക പരിശീലന കളരി  “വേരുകൾ 2019” എന്ന പേരിൽ പതിനഞ്ചാം സീസൺ ഏപ്രിൽ നാല്,അഞ്ചു,ആറ് തീയതികളിൽ ത്രിദിന ക്യാമ്പ് ആയി റാസ് അൽ ഖൈമ ഗ്രൂബ് ഫാം ഹൌസിൽ വെച്ച് നടത്തപ്പെടും.KCC UAE യുടെ ആറു യൂണിറ്റുകൾ ആയ അബുദാബി, ഷാർജ,ദുബായ് ,അൽ ഐൻ,ഫുജൈറ,റാസ് അൽ ഖൈമ എന്നീ എമിരേറ്റ്സ്ഇൽ നിന്നുള്ള നൂറ്റി അൻപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും എന്ന് സംഘാടക സമിതി അറിയിച്ചു.ഏപ്രിൽ നാലാം തീയതി രാത്രി എട്ടു മണിക്ക് നടത്തപ്പെടുന്ന പ്രാരംഭ  സമ്മേളനം കെസിസി UAE ചെയര്മാന് ജോയി  സി ആനാലിൽ ഉദ്‌ഘാടനം ചെയ്യുന്നതും KCC മിഡിൽ ഈസ്റ്റ് ചെയര്മാന് ടോമി സൈമൺ നെടുങ്ങാട്ട് ,DKCC ജോയിന്റ് സെക്രട്ടറി & KCC UAE അഡ്വൈസർ വിൻസെന്റ് വലിയവീട്ടിൽ,എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.KCC UAE സെക്രട്ടറി ബെന്നി ലൂക്കോസ് ഒഴുങ്ങാലിൽ,ട്രെഷറർ പ്രിൻസ് ലൂക്കോസ്, ക്യാമ്പ് കോർഡിനേറ്റർ  തമ്പി മുണ്ടക്കൽ, joby valleena ,  ആറു  യൂണിറ്റുകളിലെ കുടുംബ നാഥന്മാർ,KCC UAE കോർഡിനേറ്റർസ്തുടങ്ങിയവർ ക്യാമ്പിനു നേത്ര്യത്വം നൽകും.വിവിധങ്ങളായ എന്റർടൈൻമെന്റ് പരിപാടികൾക്ക് പുറമെ നേതൃത്വ പരിശീലനം,സാമൂഹ്യ മൂല്യങ്ങൾ ,സാമുദായിക പരിചയം,ഉപരിപഠനം,ബൈബിൾ ചിന്തകൾ  തുടങ്ങിയ ക്ലാസുകൾ  ശ്രീ ജോൺസൻ തോമസ് ,ശ്രീമതി നിമ്മി സോനു,ശ്രീ വിസി വിൻസെന്റ് , RJ ദീപ ഗോൾഡ് FM,തുടങ്ങിയവർ നയിക്കുന്നതാണ്‌.മൂന്നു  ദിന രാത്രങ്ങളിലെ ക്യാമ്പിന്റെ സമാപന സമ്മേളനം ഏപ്രിൽ ആറാം  തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞു നടത്തപ്പെടും.അഞ്ചാം ക്ലാസ് മുതൽ 12th ഗ്രേഡ് വരെയുള്ള വിദ്യാർഥിനീ വിദ്യാർഥികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.