പരിസ്ഥിതി സംരംക്ഷണത്തിനായി തുണി സഞ്ചി വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം : പരിസ്ഥിതി സംരക്ഷണ അവബോധം വളര്‍ത്തുന്നതോടൊപ്പം പ്ലാസ്റ്റിക് ക്യാരി ബാഗ്ഗുകളുടെ ഉപയോഗം കുറച്ച് പ്രകൃതിയ്ക്ക് ഹാനികരമല്ലാത്ത തുണി സഞ്ചികളുടെ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുകാ എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ  ഗൂഞ്ച് സംഘടനയുമായി സഹകരിച്ച് നടപ്പിലാക്കുന്ന തുണി സഞ്ചി വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് ഉപവരുമാന സാധ്യതകള്‍ തുറക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹത്തെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എ്‌സ്.എസ് പദ്ധതി നടപ്പിലാക്കുന്നത്. തുണിസഞ്ചി തയ്യിക്കുന്നതിനായുള്ള തുണിയും സാമഗ്രികളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും. കെ.എസ്.എസ്.എസ് ആസ്ഥാനമായ ചൈതന്യയില്‍ ആരംഭിച്ച തുണിസഞ്ചി വ്യാപന യൂണിറ്റിന്റെ ഉദ്ഘാടനം ഗൂഞ്ച് സംഘടന പ്രതിനിധി ചിരഞ്ചിത്ത് ഗയന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രശാന്ത് കെ.പി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി. ജെസ്സില്‍, ബെസ്സി ജോസ്സ്, ആന്‍സമ്മ ബിജു, ജിജി ജോയി എന്നിവര്‍ സന്നിഹിതരായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.