വനദിനാചരണവും ഫലവൃക്ഷ തൈവിതരണവും സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ഫലവൃക്ഷതൈകളുടെ വ്യാപനത്തിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനദിനാചരണവും ഫലവൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു. തൊടുപുഴ ചുങ്കം സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. ഹരി നിര്‍വ്വഹിച്ചു. ചുങ്കം സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, ചുങ്കം മേഖലാ ഡയറക്ടര്‍ ഫാ. ഷാജി പൂത്തുറ, പുരുഷസ്വാശ്രയ സംഘ ഭാരവാഹികളായ റോയി ജേക്കബ്, സാന്റി കുന്നംഞ്ചിറ, കോര്‍ഡിനേറ്റര്‍ ലിസി ചാക്കോ, ബിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വനസംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് നടത്തപ്പെട്ട സെമിനാറിന് തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എന്‍. ബാബു നേതൃത്വം നല്‍കി. കൂടാതെ കര്‍ഷകര്‍ക്കായി തെങ്ങിന്‍ തൈകളുടെ വിതരണവും സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് ചുങ്കം മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ നൂറോളം കര്‍ഷകര്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.