40 നങ്ങളിൽ 1050ൽ പരം  മത്സരാർത്ഥികളുമായി   യുകെകെസിഎ കലാമേള നാളെ

സണ്ണിജോസഫ് രാഗമാലിക

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുകെകെസിഎ അതിൻറെ നാലാമത് കലാമേളയുമായി  മറ്റൊരു ചരിത്ര മുഹൃത്തത്തിന് തയ്യാറെടുക്കുകയാണ്.    രണ്ടുവർഷങ്ങൾ ഇടവേളകളിൽ നടത്തപ്പെടുന്ന ഇത്തരം കലാ കലാമാമാങ്കങ്ങളെ  യുകെയിലെ ക്നാനായ സമൂഹം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ കമ്മറ്റിയുടെ പ്രവർത്തനം പരിശോധിച്ചാൽ നടത്തപ്പെടുന്ന പരിപാടികളെല്ലാം അപൂർവ്വതകൾ കൊണ്ട് ചരിത്രമാകുന്ന കാഴ്ചയാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് .ആയതിനാൽ ഏവരും നാളത്തെ കലോത്സവത്തെ ഒരു പ്രത്യേക താല്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. യുകെകെസിഎ ശക്തി സ്രോതസ്സുകളായ 51 യൂണിറ്റുകളെ മത്സരത്തിന് ഇറക്കുമ്പോൾ കലാതിലകം കലാപ്രതിഭയും വേണ്ടിയുള്ള മത്സരങ്ങൾക്ക് മൂർച്ചയേറും . ആറ് സ്റ്റേജുകളിലായി ഒരേസമയം പുരോഗമിക്കുന്ന മത്സരം മത്സരയിനങ്ങൾക്ക് ഇത്തവണ  വേദിയാകുന്നത് ഗ്ലോസ്റ്ററിലെ  crypt  സ്കൂളാണ് . വിശാലമായ സ്കൂൾ ഓഡിറ്റോറിയങ്ങളും  അതിവിശാലമായ കാർപാർക്കിംഗ് ഇത്തരം വിസ്മയങ്ങൾക്ക് ചാരുതയേകും . നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരയിനങ്ങൾ ഇടവേളകളില്ലാതെ ആണ് നടത്തപ്പെടുന്നത് ഏകദേശം 7 മണിയോടെ സമാപിക്കാൻ  ലക്ഷ്യമിടുന്ന ഈ ദൃശ്യവിരുന്ന് സമാപിക്കുന്നത് പുതിയ കലാതിലകത്തിന്റെയും  കലാപ്രതിഭയുടെയും  പിറവിയോടെയായിരിക്കും.ശതകാല  സൗഭാഗ്യങ്ങളുടെ ഉണർത്തുപാട്ടിന്റെ  ഈരടികളുമായി തങ്ങളുടെ സർഗ്ഗശേഷി കലകയിലേക്കാവാഹിച്ചുകൊണ്ട് യൂണിറ്റുകൾ  തങ്ങളുടെ തയ്യാറെടുപ്പുകൾ അവസാനിപ്പിക്കുന്നത്  നാളെ എന്ന ഒറ്റ ദിവസത്തെ വാരിപ്പുണരുവാനാണ്  .

കലാമേള നടക്കുന്ന വേദിയുടെ വിലാസം ,

Crypt School ,Podsmead Road 

Gloucester ,GL 25 AE ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.