ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: മാര്‍ച്ച്‌ 21 ലോക ഡൗണ്‍സിന്‍ഡ്രോം ദിനം. ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനത്തെ തുടര്‍ന്ന്‌ ജനിതക വൈകല്യത്തോടെ ജനിക്കുന്നവരെ അനുസ്‌മരിക്കുന്ന ദിനം. ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തിന്‌ മുന്നോടിയായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദഘാടനം ഓക്‌സ്‌ഫാം പബ്ലിക്‌ ഹെല്‍ത്ത്‌ പ്രമോഷന്‍ മേധാവി ഡോ. മമത പ്രദാന്‍ നിര്‍വ്വഹിച്ചു. കെ.എസ്‌.എസ്‌.എസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി. ജെസ്സില്‍, സിബിആര്‍ സ്റ്റാഫ്‌ അംഗങ്ങളായ മേരി ഫിലിപ്പ്‌, ജെസ്സി ജോസഫ്‌, സ്‌പെഷ്യല്‍ എജ്യുക്കേഴ്‌സ്‌ സിസ്‌റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ അല്‍ഫോന്‍സി എസ്‌.വി.എം എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച റാലിയുടെ ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മം കെ.എസ്‌.എസ്‌.എസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ഡൗണ്‍സിന്‍ഡ്രോം നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ചിച്ച സെമിനാറിന്‌ സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്‌ നേതൃത്വം നല്‍കി. ദിനാചരണത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും, ചിത്ര രചനാ മത്സരവും, സമ്മാനദാനവും നടത്തപ്പെട്ടു. കാത്തലിക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്‍ഡ്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഡൗണ്‍ സിന്‍ഡ്രോം നേരിടുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.