മദേഴ്‌സ് ഡേ  ആഘോഷവുമായി യൂകെ ക്നാനായ കാത്തലിക്  വിമൻസ് ഫോറം

ലീനുമോൾ ചാക്കോ 

യുകെയിലെ എല്ലാ ക്നാനായഅമ്മമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇദം പ്രഥമമായി ഏപ്രിൽ 6 ന് യൂ കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽവെച്ച് രാവിലെ 10 മുതൽ 4 വരെ അമ്മമാരുടെ ദിനം പ്രൗഢഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു   അതിനു വേണ്ട ഒരുക്കങ്ങൾ ശ്രീമതി ടെസ്സി ബെന്നി മാവേലി യുടെ നേതൃത്വത്തിലുള്ള  വിമൻസ് ഫോറംകമ്മിറ്റി നടത്തിവരുന്നു.  രാവിലെ പത്തുമണിക്കു അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കംകുറിക്കുന്നു  

ഈ ആഘോഷങ്ങളുടെ ഭാഗമായി ശ്രീമതി മിലി തോമസിന്റെ  (ചെസ്റ്റർഫീൽഡ്) അനുഭവസാക്ഷ്യവും  പാരന്റിങ്ക്ലാസും    ശ്രീമാൻ ജെയ്‌മോൻ ലൂക്കോസ് ( വൂസ്റ്റർ ) നയിക്കുന്ന യോഗ ക്ലാസ്സ്‌, ശ്രീമതി ആൻ തോമസ് (ബിർമിങ്ഹാം ) ന്റെ ബ്യൂട്ടി ടിപ്സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിമൻസ് ഫോറം കമ്മിറ്റി സംഘടിപ്പിക്കുന്ന വിവിധ ഗെയിംസും ഉണ്ടായിരിക്കുന്നതാണ്.ഈ ആഘോഷവേളയിൽ പങ്കെടുക്കുവാനായി യൂ കെ യിലെ എല്ലാ ക്നാനായ വനിതകളെയും ഏപ്രിൽ 6ന്  ബിർമിങ്ഹാമിലെ യൂകെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.