മെല്‍ബണ്‍ ക്‌നാനായ കാത്തലിത്‌ കോണ്‍ഗ്രസിന്റെ (എം.കെ.സി.സി) ത്രിദിന ക്യാമ്പ്‌ വിജയകരമായി പരിസമാപിച്ചു

മെല്‍ബണിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്‌മയായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 15, 16, 17 തീയതികളില്‍ അലക്‌സാണ്ടറായില്‍ നടത്തപ്പെട്ട ത്രിദിന വാര്‍ഷിക ക്യാമ്പ്‌ വിജയകരമായി പരിസമാപിച്ചു.സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ മിഷന്റെ ചാപ്ലയിന്‍ ഫാ. പ്രിന്‍സ്‌ തൈപുരയിടത്തില്‍, മുന്‍ ചാപ്ലയിന്മാരായ ഫാ. തോമസ്‌ കുമ്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവര്‍ സന്നിഹിതരായ ക്യാമ്പില്‍വച്ച്‌ എം.കെ.സി.സി യുടെ മുന്‍ ചാപ്ലിനായിരുന്ന ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക്‌ യാത്രയയപ്പ്‌ നല്‍കുകയും പുതിയ ചാപ്ലിനായി ചാര്‍ജെടുത്ത ഫാ. പ്രിന്‍സിന്‌ സ്വീകരണം നല്‍കുകയും ചെയ്‌തു. മൂവരുടെയും സാന്നിദ്ധ്യം ക്യാമ്പിന്‌ വളരെയധികം ആത്മീയ ഉണര്‍വ്‌ നല്‍കി.
വിവിധയിനം പരിപാടികളാണ്‌ സംഘാടകര്‍ ഈ ക്യാമ്പില്‍ ഒരുക്കിയിരുന്നത്‌. വിശുദ്ധ കുര്‍ബാന, ജപമാല എന്നിവയോടൊപ്പം തന്നെ ആകര്‍ഷകമായ കായിമാത്സരങ്ങളും കുട്ടികള്‍ക്ക്‌ വളരെയധികം ഇഷ്‌ടപ്പെടുന്ന കനോയിങ്‌, ലീപ്‌ ഓഫ്‌ ഫെയ്‌ത്‌, ഫ്‌ളയിങ്‌ പോക്‌സ്‌, ജൈന്റ്‌ സ്വിങ്‌, ജമ്പിങ്‌ കാസില്‍ തുടങ്ങിയ വിവിധതരം വിനോദങ്ങളും ഈ ക്യാമ്പിന്റെ ആകര്‍ഷണങ്ങളായിരുന്നു. യുവജനങ്ങള്‍ സംഘടിപ്പിച്ച പാര്‍ട്ടി ഗെയിംസ്‌ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.സംഘടനയുടെ പ്രസിഡന്റ്‌ സോളമന്‍ പാലക്കാട്‌, സെക്രട്ടറി ഷിനു ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജിജോ മാറികവീട്ടില്‍, ജോ. സെക്രട്ടറി ജേക്കബ്‌ മാനുവല്‍, ട്രഷറര്‍ സിജോ മൈക്കുഴിയില്‍, അഡൈ്വസര്‍സ്‌ സജി ഇല്ലിപ്പറമ്പില്‍, ജോ മുരിയാന്മ്യാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഇത്രയും മനോഹരമായ ക്യാമ്പ്‌ സംഘടിപ്പിച്ച സംഘാടകര്‍ക്ക്‌ ചാപ്ലിന്‍ അഭിനന്ദനവും ഈ ക്യാമ്പില്‍ പങ്കെടുത്ത്‌ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.