ലിറ്റി ജിജോയും, സെലീന സജീവും യുക്മ ദേശീയ നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു
യു കെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ വാശിയേറിയ ദേശീയ തിരഞ്ഞെടുപ്പിൽ ബെർമിങ്ഹാമിൽ നിന്നുള്ള ലിറ്റി ജിജോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ലണ്ടനിൽ നിന്നുള്ള സെലീന സജീവ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
പിറവം ഇടവകാംഗവും യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് അംഗവുമായ ലിറ്റി ജിജോ ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ്. കമ്മ്യൂണിറ്റി എന്‍.എച്ച്.എസ് ട്രസ്റ്റിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ലിറ്റി  മുന്നൂറ് പേരെ അണിനിരത്തി യു.കെയുടെ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട മാര്‍ഗ്ഗംകളിയും തിരുവാതിരയും ലിറ്റിയുടെ നേതൃത്വത്തില്‍ കൊറിയോഗ്രാഫി ചെയ്ത് സംഘടിപ്പിച്ചതാണ്. യു.കെ ക്നാനായ വനിതാ ഫോറത്തിന്റെ അഡ്ഹോക് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ദേശീയ തലത്തിലും മികവുറ്റ സംഘാടക പാടവം പ്രകടമാക്കിയ വ്യക്തിയാണ് ലിറ്റി. കൂടാതെ മിഡ്ലാന്റ്സിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനയും യുക്മയുടെ നിരവധി വേദികളില്‍ ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബര്‍മ്മിങ്ഹാം ബി.സി.എം.സിയുടെ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുണ്ട്  . വൈസ്  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലിറ്റി ജിജോക്ക് ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും
യുക്മ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സെലീന  സജീവ് തോട്ടറ ഇടവകാംഗവും യു കെ കെ സി എ നോർത്ത് വെസ്റ്റ് യുണിറ്റ് അംഗവുമാണ് . ലണ്ടന്‍ നോര്‍ത്ത് മിഡില്‍സക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ സ്റ്റാഫ് നഴ്സായ സെലീന നഴ്സിങ് മേഖലയിലെന്ന പോലെ തന്നെ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. സ്ക്കൂള്‍-കോളേജ് പഠനകാലത്ത് വോളിബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്ന സെലീന യു കെ കെ സി എ കലാ കായിക മേളകളിലെ നിറ സാന്നിധ്യമാണ് . യുക്മ  റീജണല്‍ – ദേശീയ കായിക മേളയിലെ വനിതാവിഭാഗം മുതിര്‍ന്നവരുടെ മത്സരങ്ങളില്‍ സ്ഥിരം വ്യക്തിഗത ചാമ്പ്യയാണ് . യുക്മ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സെലീന സജീവന് ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.