അബുദാബി ക്നാനായ കുടുംബയോഗത്തിന് നവ നേതൃത്വം

ബിനോയ് തോമസ് പാറയിൽ , തോട്ടറ
അബുദാബി ക്നാനായ കുടുംബയോഗത്തിന്റെ 2019ലെ കുടുംബനാഥനായി ശ്രീമാൻ ജോസഫ് മാത്യു പ്ല)മ്പറമ്പിലിനെ (ജോമോൻ)വീണ്ടും തിരഞ്ഞെടുത്തു . ശ്രീ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ജനുവരി 18ന് വൈകുന്നേരം 6 മണിക്ക് യോഗനടപടികൾ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ (ഐ, സ് )യിൽ ആരംഭിച്ചു . കെ സി സി യുഎ ഇ ചെയർമാൻ ശ്രീമാൻ ജോയ് ആനാലിൽ ഉത്ഘാടനം നിർവഹിച്ചു. ശ്രീ ടിജോ കുരിയൻ സ്വാഗതം പറഞ്ഞു. ശ്രീ റോബിൻ ജോർജ് വാർഷിക റിപ്പോർട്ടും ശ്രീ ബിബി പീറ്റർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു . ശ്രീ സ്റ്റീഫൻ തോമസും ബിനോയ് തോമസും ആശംസകൾ അർപ്പിച്ചു. തന്റെ അധ്യക്ഷപ്രസംഗത്തിൽ ശ്രീ ജോസഫ് മാത്യു 2018ഇൽ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു.മലബാറിലെ കള്ളാർ ഇടവകയിൽ നിര്ധനരായ ഒരു കുടുംബത്തിന് പൂർണമായും മറ്റൊരു കുടുംബത്തിന് ഭാഗികമായും ഭവനനിർമ്മാണത്തിന്സാ മ്പത്തിക സഹായം നല്കാൻ സാധിച്ചതിൽ ചാരിതാർത്യം പ്രകടിപ്പിച്ചു.ശ്രീ സ്റ്റീഫൻ മാണി കൃതജ്ഞത അർപ്പിച്ചു .തുടർന്ന് 2019 ലെ ഭാരവാഹികളായി ശ്രീ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിൽ തന്നെയുള്ള കമ്മറ്റിയെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. പിന്നീട് ശ്രീ മനോജ് തോമസിന്റെയും എന്റർടൈൻമെന്റ് കമ്മിറ്റയുടെയും നേതൃത്വത്തിൽ കലാപരികടികൾ അവതരിപ്പിച്ചു. തുടർന്ന് 2018 ഇൽ നടത്തിയ വിവിധ കലാകായിക മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു.അന്നേ ദിവസം നടത്തിയ പ്രസംഗകല മത്സരവും ക്വിസ് മത്സരവും എല്ലാവരുടെയും മനം കവർന്നു.വൈകുന്നേരം 10 മണിയോടുകൂടി വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടുകൂടി പരിപാടികൾ അവസാനിച്ചു.

2019 ലെ ഭാരവാഹികൾ

പ്രസിഡന്റ് :- ജോസഫ് മാത്യു പ്ലമ്പറമ്പിൽ (ജോമോൻ), ചാമക്കാല
സെക്രെട്ടറി:- റോബിൻ ജോർജ് കവലക്കൽ , വെളിയനാട്
ട്രഷറർ :- ബിബി പീറ്റർ പരപ്പനാട്ട്, അരീക്കര
വൈസ് പ്രസിഡന്റ്:- സജി മാത്യു മുളവനാൽ, രാജപുരം
ജോയിന്റ് സെക്രട്ടറി:- ബെന്നി ലൂക്കോസ് പുക്കറയിൽ , ഒടയഞ്ചാൽ
എന്റർടൈൻമെന്റ് കോഓർഡിനേറ്റർ:-സ്റ്റീഫൻ മാണി കളപ്പുരക്കൽ, സംക്രാന്തി
എന്റർടൈൻമെന്റ് കോഓർഡിനേറ്റർ:-നീന പയസ് ഒക്കാട്ടu
എന്റർടൈൻമെന്റ്കോഓർഡിനേറ്റർ:-എൽസിമോൾബിനോയ്പാറയിൽ, തോട്ടറ
ഡി കെ സി സി ഡെലിഗേറ്റ് :- സ്റ്റീഫൻ തോമസ് പാറടിയിൽ , മോനിപ്പള്ളി
കെ സി സി യുഎയി കോ ഓർഡിനേറ്റർ : ബിജി കണ്ടോത്തuവാരപ്പെട്ടി
കെ സി സി യുഎയി കോ ഓർഡിനേറ്റർ, : ബിനോയ് തോമസ് പാറയിൽ , തോട്ടറ
സീനിയർ അഡ്വൈസർ : റോയ് കെ തോമസ് എരനക്കൽ , ട്രിവാൻഡ്രം
എക്സിക്യൂട്ടീവ് കമ്മിറ്റി : മനോജ് തോമസ് മരതൂർ , രാജപുരം
എക്സിക്യൂട്ടീവ് കമ്മിറ്റി :ജോഷി ചാക്കോ തെക്കുമറ്റത്തിൽ , തെറ്റാമല
എക്സിക്യൂട്ടീവ് കമ്മിറ്റി :സജി കൂവക്കട , വാകത്താനം
കെ സി വൈ ൽ പ്രസിഡന്റ്: ടിജോ കുരിയൻ ചെട്ടിക്കത്തോട്ടത്തിൽ , ചുള്ളിക്കര
കെ സി വൈ ൽ അഡ്വൈസർ : ഷാജി ജേക്കബ് കണിയാമ്പറമ്പിൽ,കല്ലറ,പഴയ പള്ളിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.