തെരുവ്‌ നാടകം സംഘടിപ്പിച്ചു

കോട്ടയം: ആരോഗ്യസുരക്ഷ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്‌ഫാമുമായി സഹകരിച്ച്‌ ശുചിത്വ ബോധവല്‍ക്കണ സന്ദേശം പകര്‍ന്ന്‌ നല്‍കുന്ന തെരുവ്‌ നാടകം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ തലവടിയിലാണ്‌ തെരുവ്‌ നാടകം സംഘടിപ്പിച്ചത്‌. ശുചിത്വ ബോധവല്‍ക്കരണത്തോടൊപ്പം ആരോഗ്യ ശീലങ്ങളെക്കുറിച്ചും ഭക്ഷ്യ സുരക്ഷിതത്വത്തെക്കുറിച്ചും മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ചും അവബോധം നല്‍കുന്ന വിഷയങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ്‌ തെരുവ്‌ നാടകം സംഘടിപ്പിച്ചത്‌. കെ.എസ്‌.എസ്‌.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘാംഗ അംഗങ്ങളാണ്‌ തെരുവ്‌ നാടകം അവതരിപ്പിച്ചത്‌. ഓക്‌സ്‌ഫാം പബ്ലിക്‌ ഹെല്‍ത്ത്‌ പ്രമോഷന്‍ മേധാവി മമത പ്രദാന്‍, കെ.എസ്‌.എസ്‌.എസ്‌ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.