തുല്യതയ്‌ക്കായുള്ള മണിനാദം മുഴക്കി ഭിന്നശേഷിയുടെ കുരുന്നുകള്‍  `വി റിംഗ്‌ ദ ബെല്‍’ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: തുല്യതയ്‌ക്കായുള്ള മണിനാദം മുഴക്കി അവര്‍ സ്‌കൂള്‍ അംങ്കണത്തില്‍ ഒത്തുചേര്‍ന്നു. വൈകല്യങ്ങളെ കൈവല്യങ്ങളാക്കുന്ന ഈ പ്രതിഭകളെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിറകൈയ്യടികളോടെ സ്വീകരിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംയോജിത വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച `വി റിംഗ്‌ ദ ബെല്‍’ പരിപാടിയോടനുബന്ധിച്ചാണ്‌ ഭിന്നശേഷിയുള്ള കുരുന്നുകള്‍ വിവിധ സ്‌കൂളുകളില്‍ ഒത്തുചേര്‍ന്നത്‌. കാത്തലിക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ്‌ കെ.എസ്‌.എസ്‌.എസ്‌ കോട്ടയം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വി റിംഗ്‌ ദ ബെല്‍ പ്രോഗ്രാം സംഘടിപ്പിച്ചത്‌. കൈപ്പുഴ സെന്റ്‌ മാര്‍ഗരറ്റ്‌ സ്‌കൂളില്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എസ്‌.എസ്‌.എസ്‌ അസി. സെക്രട്ടറി ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിബിത റ്റി. ജെസ്സില്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ 8-ാം വാര്‍ഡ്‌ മെമ്പര്‍ സിന്ധു രാജു, സിസ്റ്റര്‍ റോസ്‌ലിന്‍ എസ്‌.വി.എം, കോര്‍ഡിനേറ്റര്‍ മേരീ ഫിലിപ്പ്‌, എല്‍സി മാത്യു, എന്നിവര്‍ സന്നിഹിതരായിരുന്നു. കുമരകം നോര്‍ത്ത്‌ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹെഡ്‌മിസ്‌ട്രസ്‌ സിന്ധു കെ., കുമരകം ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ വി.എസ്‌ പ്രദീപ്‌ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൂടല്ലൂര്‍ സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ജെയിംസ്‌ ഫിലിപ്പ്‌ തോട്ടത്തില്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ റെനി ജയന്‍, സിസ്റ്റര്‍ അല്‍ഫോന്‍സി എസ്‌.വി.എം എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി `ആള്‍ ആര്‍ വെല്‍ക്കം ടു സ്‌കൂള്‍’ എന്ന ആശയത്തെ മുന്‍നിര്‍ത്തി മ്യൂസിക്കല്‍ പ്രോഗാമും കുട്ടികളുടെ കലാപരിപാടിയും റാലിയും നടത്തപ്പെട്ടു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.