ഖത്തറിലെ പയസ് 10 കുടുംബ കൂട്ടായ്മ ജോയി ചെമ്മാച്ചേലിനെ അനുസ്മരിച്ചു .
ഖത്തറിലെ പയസ് 10 കുടുംബ കൂട്ടായ്മ ജോയി ചെമ്മാച്ചേലിനെ അനുസ്മരിച്ചു .
March 2, ശനിയാഴ്ച്ച വൈകിട്ട് ഖത്തർ St . തോമസ് സീറോ മലബാർ ദേവാലയത്തിൽ കുർബാനയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ പ്രസിഡന്റ് സൂരജ് തോമസ് കരോട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില ജെയ്സൺ റിപ്പോർട്ട് വായിച്ചു. മടമ്പം ഫൊറോനായുടെ നേതൃത്ത്വത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം അൻസാ മരിയ സജി വിശുദ്ധ ഗ്രന്ഥം വായിക്കുകയും, കഴിഞ്ഞ മാസം ചരമമടഞ്ഞ ശ്രീ. ജോയ് ചെമ്മാച്ചേൽ , ഫാ. ഫെലിക്സ് പാടിയത്ത് എന്നിവർക്ക് പയസ് 10 ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. അതിനുശേഷം നടന്ന ജോയി ചെമ്മാച്ചേലിന്റെ അനുസ്മരണ യോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തും, അയൽവാസിയുമായ ബൈജു പുളിവേലിൽ അനുസ്മരണ സംഭാഷണം നടത്തി. ഒരു നല്ല ക്നാനായക്കാരനായി ജീവിക്കുകയും ദൈവവചനത്തിന്റെ പാതയിൽ സഞ്ചരിക്കുകയും തന്നേപ്പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ദൈവകൽപ്പന അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ പാലിക്കുകയും നിറവേറ്റുകയും ചെയ്ത ഒരു നല്ല കത്തോലിക്കനായിരുന്നു ജോയിച്ചൻ എന്ന് ബൈജു അനുസ്മരിച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും ദൈവത്തെ ദർശിച്ച മനുഷ്യൻ. സമൂഹത്തിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും തന്നിലെ നന്മ നിലനിർത്തുവാനും അത് സമൂഹത്തിലേക്ക് പ്രസരിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഒരു നല്ല മകനായിട്ടും സഹോദരനായിട്ടും സുഹൃത്തായിട്ടും ഭർത്താവായിട്ടും പിതാവായിട്ടും ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് ലോകത്തിന് കാണിച്ചു തന്ന ഒരു വലിയ പ്രതിഭയായിരുന്നു ജോയി ചെമ്മാച്ചേൽ എന്ന് ബൈജു പുളിവേലിൽ അനുസ്മരിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. അനീഷ സിബി, ആൻ മരിയ സിനി എന്നിവർ ഗാനങ്ങൾ ആലപിച്ചു. തോമസ് സ്റ്റീഫൻ മടമ്പം കുടിയേറ്റത്തെക്കുറിച്ച് അവലോകനം നടത്തി. മാർച്ച് മാസത്തിൽ പിറന്നാൾ, വിവാഹവാർഷികം എന്നിവ ആഘോഷിക്കന്നവർക്ക് സമ്മാനങ്ങൾ നൽകുകയും അവരെ ആശംസിക്കുകയും ചെയ്തു. കുട്ടികൾക്കായി മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മടമ്പം ഫൊറോന അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച സമൂഹഗാനത്തിനു ശേഷം സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.