സ്‌ത്രീ ശാക്തീകരണ സന്ദേശവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി വനിതാദിനാഘോഷം
കോട്ടയം: സ്‌ത്രീ ശാക്തീകരണ സന്ദേശവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ മൈക്കിള്‍ വെട്ടിക്കാട്ട്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം എ.എസ്‌.പി രീഷ്‌മ രമേശന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജെസ്സി മോള്‍, ഏറ്റുമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീനാ ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായ്‌ത്ത്‌ പ്രസിഡന്റ്‌ മേരിക്കുട്ടി സെബാസ്റ്റ്യന്‍, ക്‌നാനായ കാത്തലിക്‌ വിമന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രൊഫ. മേഴ്‌സി മൂലക്കാട്ട്‌, വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രതിനിധി ലിസ്സി ലൂക്കോസ്‌, കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യൂസ്‌ വലിയ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സേവനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കെ.എസ്‌.എസ്‌.എസ്‌ വനിതാ സ്വാശ്രയ സംഘാംഗങ്ങളെ ആദരിച്ചു. മലങ്കരമേഖലയിലെ റാന്നി ഗ്രാമത്തിലെ ബിന്ദു അജി, ഇടയ്‌ക്കാട്ട്‌ മേഖലയിലെ എസ്‌.എച്ച്‌ മൗണ്ട്‌ ഗ്രാമത്തിലെ പ്രമുദ നന്ദകുമാര്‍, കിടങ്ങൂര്‍ മേഖലയിലെ ചെറുകര ഗ്രാമത്തിലെ ആലീസ്‌ ജോസഫ്‌, കൈപ്പുഴ മേഖലയിലെ കൈപ്പുഴ ഗ്രാമത്തിലെ മിനി കുഞ്ഞുമോന്‍, ഉഴവൂര്‍ മേഖലയിലെ പയസ്‌ മൗണ്ട്‌ ഗ്രാമത്തിലെ ലെസി റെജി, ചുങ്കം മേഖലയിലെ പറമ്പന്‍ഞ്ചേരി ഗ്രാമത്തിലെ ലീല സൈമണ്‍, കടുത്തുരുത്തി മേഖലയിലെ കരിപ്പാടം ഗ്രാമത്തിലെ ലവീന മഞ്ചു, സിബിആര്‍ മേഖലയിലെ കരിപ്പുത്തട്ട ഗ്രാമത്തിലെ ബീനാ സേവ്യര്‍, ഭിന്നശേഷിയെ അവഗണിച്ച്‌ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശരണ്യ നടരാജന്‍ എന്നിവരെയാണ്‌ ആദരിച്ചത്‌. ആവേശംവിതറി വനിതകള്‍ക്കായി സംഘടിപ്പിച്ച തലയണയടി മത്സരത്തില്‍ കടുത്തുരുത്തി മേഖലയിലെ പിറവം ഗ്രാമത്തിലെ സിജോ സാജന്‍ ഒന്നാം സ്ഥാനവും ഇടയ്‌ക്കാട്ട്‌ മേഖലയിലെ സംക്രാന്തി ഗ്രാമത്തിലെ മിനി ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ സ്‌ത്രീ ശാക്തീകരണത്തിന്റെ സന്ദേശങ്ങള്‍ പകര്‍ന്ന്‌ നല്‍കുന്ന പ്രശ്ചന്നവേഷ മത്സരവും ക്രമീകരിച്ചിരിച്ചിരുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി സ്‌ത്രീശാക്തീകരണ സന്ദേശം പകര്‍ന്ന്‌ നല്‍കികൊണ്ട്‌ നടത്തപ്പെട്ട സെമിനാറിന്‌ മാന്നാനം കെ.ഇ കോളേജ്‌ പിആര്‍ഒയും ചരിത്രവിഭാഗം മേധാവിയുമായ ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കെ.എസ്‌.എസ്‌.എസിന്റെ വിവിധ മേഖലകളില്‍ നിന്നായി ആയിരത്തോളം വനിതാ പ്രതിനിധികള്‍ പങ്കെടുത്തു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.