കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന വനിതാദിനാഘോഷം സംഘടിപ്പിച്ചു
കിഴക്കേ നട്ടാശേരി:സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്‍്റെ ആതിഥേയത്വത്തില്‍, ഇടയ്ക്കാട്ട് ഫൊറോനാ കെ.സി.ഡബ്ള്യൂ.എയുടെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും സെമിനാറും ഡോ. കൊച്ചു റാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോനാ പ്രസിഡന്‍്റ് സിന്‍സി പാറേലിന്‍്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊറോനാ വികാരി ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോനാ ചാപ്ളിയ്ന്‍ ഫാ.തോമസ് കീന്തനാനിക്കല്‍, ഇടവക വികാരി ഫാ. ഫില്‍മോന്‍ കളത്ര, യൂണിറ്റ് പ്രസിഡന്‍്റ് ജെസ്സി മാലിത്തുരുത്തേല്‍, സെക്രട്ടറി ബീനാ മൂത്തരയശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനാ ഭാരവാഹികളായ ലിറ്റി ജിബു, മേഴ്സി ജോണ്‍, ആനിയമ്മ ചാക്കോ, ആന്‍സി വെള്ളാപ്പള്ളില്‍, യൂണിറ്റ് ഭാരവാഹികളായ മേരി പൂവപ്പള്ളില്‍, ലൂസി ചായിലത്ത്, ഷൈനി കൊച്ചുമാലിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.