ജിദ്ദ ക്‌നാനായ അസോസിയേഷനു പുതിയ സാരഥികള്‍

ജിദ്ദയിലെ ക്‌നാനായ കാത്തലിക്ക്‌ അസോസിയേഷന്റെ കുടുംബ സംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും ഷറഫിയയിലുള്ള സഫിറോ ഹോട്ടലില്‍ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ജിദ്ദയിലെയും സമീപ പ്രദേശങ്ങളായ തായിഫ്‌, യാമ്പു എന്നിവിടങ്ങളില്‍ നിന്നുമായി നൂറിലധികം ക്‌നാനായ സഹോദരങ്ങള്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.
2019 ലേക്കുള്ള പ്രസിഡന്റായി സനു ജേക്കബ്‌ ചിറവാലേല്‍ (കരിങ്കുന്നം), സെക്രട്ടറിയായി ടോമി പുന്നന്‍ മുണ്ടംതടത്തില്‍ (കാരിത്താസ്‌), ട്രഷററായി ജോജോ കുരുവിള ഒഴുകയില്‍ (കുറുമുള്ളൂര്‍), വൈസ്‌ പ്രസിഡന്റായി ബെന്നി പി.സി പഴയപുരയില്‍ (ഉഴവൂര്‍), ജോയിന്റ്‌ സെക്രട്ടറിയായി ജോമോന്‍ തോമസ്‌ കുഴിയംപറമ്പില്‍ (കുറുമുള്ളൂര്‍) എന്നിവരെ തിരഞ്ഞെടുത്തു.
സജി കുര്യാക്കോസ്‌ മുണ്ടയ്‌ക്കപ്പറമ്പില്‍ (കരിപ്പാടം), സാന്റി മാത്യു വെള്ളിയെപ്പുള്ളില്‍ (ഏചോം), മനു മാത്യു പണ്ടാരശ്ശേരില്‍ (ഏറ്റുമാനൂര്‍) എന്നിവരെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും, കെ.സി.സിഎം.ഇ പ്രതിനിധിയായി ബിജോയ്‌ ജോസഫ്‌ തലയ്‌ക്കലിനെയും (അറുനൂറ്റിമംഗലം), പബ്ലിക്‌ റിലേഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ദാസ്‌മോന്‍ തോമസ്‌, വെമ്പനിക്കല്‍ (കൈപ്പുഴ), ജിമ്മി തോമസ്‌ തോണിക്കുഴിയില്‍ (പുന്നത്തുറ) എന്നിവരെയും തിരഞ്ഞെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.