ചിക്കാഗോ സെ.മേരിസിൽ വനിതാദിനം ആഘോഷിച്ചു.
ചിക്കാഗോ: ലോകവനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഒമ്പതാം തീയതി ശനിയാഴ്ച  ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വനിതാദിനം ആഘോഷിച്ചു.
രാവിലെ 10 മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ സ്ത്രീശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. ഇടവകയിലെ മുതിർന്ന മാതാക്കളെ ആദരിച്ചുകൊണ്ട് ആയിരുന്നു ആഘോങ്ങളുടെ ആരംഭം. സീനിയർ സിറ്റിസൺ എലി ജോസഫ് കുന്നത്ത് കിഴക്കേതിൽ സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ പ്രതിനിധി ബിനി തെക്കനാട്ട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഇടവകയിലെ വുമൻസ് മിനിസ്ട്രിയുടെ ആമുഖത്തിൽ വൈവിധ്യമാർന്ന കലാ മത്സരങ്ങൾക്ക് വേദിയൊരുക്കി. വ്യത്യസ്തമായ താരാട്ടു പാട്ടിന്റെ ദൃശ്യാവിഷ്കാര മത്സരം ഏറെ ആനന്ദകരമായി. ഈ മത്സരത്തിലെ പുരുഷ പങ്കാളിത്തം ഏവരിലും കൗതുകം ജനിപ്പിച്ചു. കൂടാതെ മറ്റരു ഇനമായിരുന്ന ചിക്കൻ ഫീഡ് & ക്യാച്ച് മത്സരവും ഏവരെയും  ആഹ്ലാദാരവത്താൽ ആവേശഭരിതരാക്കി. നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത വനിതാ ദിനാഘോഷങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വുമൻസ് മിനിസ്ട്രി ഭാരവാഹികളും, ചർച്ച് എക്സിക്യൂട്ടീവും വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.