ഫാ. ജിൻസ് കണ്ടക്കാട്ട് സ്കോട്ലൻഡ് ക്‌നാനായ മിഷന്റെ വികാരിയായി നിയമി‌തനായി

സ്കോട്ലൻഡ് ഹോളി ഫാമിലി ക്നാനായ മിഷന്റെ വികാരിയായി ഫാ. ജിൻസ് കണ്ടക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. സ്കോട്ലൻഡിലെ മുഴുവൻ ക്‌നാനായക്കാരുടെയും ആത്മീയക്കാര്യങ്ങൾ നോക്കുന്നതിനാണ് ഫാ. ജിൻസ്  നിയമിക്കപ്പെട്ടിരിക്കുന്നത്. എഡിൻബറോ സെന്റ് മേരീസ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ആയിരിക്കും അദ്ദേഹത്തിന്റെ കർമ്മസ്ഥാനം. തോട്ടറ സെന്റ് മേരീസ് ഇടവകാംഗമായ ഫാ. ജിൻസ് കണ്ടക്കാട്ട് 2015 ഡിസംബറിൽ ആണ് ഓർഡിനേഷൻ ചെയ്തത്.  ഫാ. ജിൻസിനും സ്കോട്ലൻഡ് ഹോളി ഫാമിലി ക്നാനായ മിഷനും ക്നാനായ പത്രത്തിന്റെ എല്ലാ ആശംസകളും നേരുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.