ജിദ്ദ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ സാരഥികൾ

സിറിൾ  ജോൺ 

ജിദ്ദയിലെ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ  കുടുംബസംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും ഷറഫിയയിലുള്ള സഫിറോ ഹോട്ടലിൽവച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. സമീപപ്രദേശങ്ങളായ തായിഫ് യാമ്പു എന്നിവിടങ്ങളിൽനിന്നും ആയി നൂറിലധികം ക്നാനായ സഹോദരങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു. 2019 ലേക്കുള്ള പ്രസിഡന്റായി  ശ്രി സനു ജേക്കബ് ചിറവാലേൽ  (കരിങ്കുന്നം )സെക്രട്ടറിയായി ടോമി പുന്നൻ മുണ്ടംതടത്തിൽ (കാരിത്താസ് )ട്രഷററായി ജോജോ  കുരുവിള ഒഴുകയിൽ ( കുറുമുള്ളൂർ) വൈസ് പ്രസിഡന്റായി ബെന്നി പി സി  പഴയ പുരയിൽ( ഉഴവൂർ) ജോയിന്റ് സെക്രട്ടറിയായി ജോമോൻ തോമസ് കുഴിയംപറമ്പിൽ (കുറുമുള്ളൂർ) എന്നിവരെ തിരഞ്ഞെടുത്തു. ശ്രീ സജി കുര്യാക്കോസ് മുണ്ടക്കപറമ്പിൽ (കരിപ്പാടം) ശ്രീ സാന്റി മാത്യു വെള്ളിയെപുള്ളിൽ (ഏചോം)  ശ്രീ മനു മാത്യു പണ്ടാരശേരിൽ( ഏറ്റുമാനൂർ) എന്നിവരെ പ്രോഗ്രാം കോർഡിനേറ്റർമാരായും കെസി സിപിഎം പ്രതിനിധിയായി ശ്രി  ബിജോയ് ജോസഫ് തലയ്ക്കലിനെയും (അറുന്നൂറ്റിമംഗലം )പബ്ലിക് റിലേഷൻ കോർഡിനേറ്റർമാരായി ശ്രീ ദാസ്‌മോൻ  തോമസ് വെമ്പനിക്കൽ (കൈപ്പുഴ) ശ്രീ ജിമ്മി തോമസ്  തോണിക്കുഴിയിൽ (പുന്നത്തറ) എന്നിവരെയും തിരഞ്ഞെടുത്തു







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.