ബ്രിസ്‌ബേനിലെ കെ.സി.സി.ക്ക്‌ നവനേതൃത്വം

ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ബ്രിസ്‌ബേന്‍ (കെ.സി.സി.ബി) അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുവത്സര ആഘോഷങ്ങളോട്‌ അനുബന്ധിച്ചുള്ള ജനറല്‍ബോഡിയില്‍ വച്ച്‌ ഏകകണ്‌ഠേന ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്‌നാനായ തനിമയും പൈതൃകവും കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിച്ച്‌ സമുദായ ഐക്യത്തില്‍ സഭയോട്‌ ചേര്‍ന്ന്‌ ഒരു ക്‌നാനായ സമൂഹത്തെ ബ്രിസ്‌ബനില്‍ വാര്‍ത്തെടുക്കുവാന്‍ ഉള്ള കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന്‌ പുതിയ ഭാരവാഹികള്‍ അറിയിച്ചു. ബ്രിസ്‌ബെനില്‍ ഒരു ക്‌നാനായ ഇടവക സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്‌ കെ.സി.സി.ബി. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്‌നാനായ മിഷന്‌ വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. സഭാപിതാക്കന്മാരുടെ അടുത്തുനിന്നും അനുകൂലമായ പ്രതികരണങ്ങള്‍ ലഭിച്ചിരിക്കുന്നു എന്ന്‌ മുന്‍ ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി. ബ്രിസ്‌ബെനില്‍ പുതിയതായി വന്ന ക്‌നാനായ കുടുംബങ്ങളെ മീറ്റിങ്ങില്‍ പരിചയപ്പെടുത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.