ക്‌നാനായ  സമുദായ സംരക്ഷണസമിതിയുടെ  കുടുബസംഗമത്തിനായി യു കെ യിലെത്തിയ  മോൻസി കുടിലിനും  ഡോ. സനിൽ സനിൽ ജോർജ്  ചെമ്മലകുഴിക്കും മാഞ്ചെസ്റ്റെർ എയർപോർട്ടിൽ പ്രൗഢോജ്വല  സ്വീകരണം .

സ്വന്തം ലേഖകൻ 

ബിർമിങ്ഹാം .ക്‌നാനായ  സമുദായ സംരക്ഷണസമതിയുടെ വൈസ് പ്രസിഡന്റ്  ആയ ശ്രീമാൻ മോൻസി കുടിലിനും ഭരണഘടന ചെയർമാനുമായ ഡോ. സനിൽ സനിൽ ജോർജ്  ചെമ്മലകുഴിക്കും മാഞ്ചെസ്റ്റെർ എയർപോർട്ടിൽ   പ്രൗഡോജലമായ സ്വീകരിച്ചു. ഈ വരുന്ന ശനിയാഴ്ച (23-02-19) ക്‌നാനായക്കാരുടെ ഈറ്റില്ലം ആയ ബിർമ്മിങ് ഹാമിലെ ആസ്ഥാന മന്ദിരത്തിൽ കനാനായ സമുദായ സംരക്ഷണ സമതിയുടെ യുകെയിലെ ഘടകം നടത്തന്ന കുടുംബ സംഗമത്തിനും സമുദായ ബോധവൽക്കരണ സെമിനാറിലേക്കുമുള്ള  അതിഥികളായി നാട്ടിൽ നിന്നും എത്തുന്ന ക്‌നാനായ സമുദായ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ്  മോൻസി കൂടിലിനെയും ,  ഭരണഘടനാ ചെയർമാൻ  ഡോ. സനിൽ ജോർജ്ജ് ചെമ്മലക്കുഴിയേയും ,   ബിനീഷ് പെരുമാപ്പാടം , സനിൽ ജോൺ കുഞ്ഞമ്മട്ടിൽ , ഷാജി വരാകുടിലിൽ എന്നിവർ ചേർന്നു  മാഞ്ചസ്റ്റർ  എയർപോർട്ടിൽ സ്വീകരിച്ചു.   യുകെയിലുള്ള എല്ലാ ക്‌നാനായ സമുദായ അംഗങ്ങളെയും ഈ പരിപാടിയിലേക്ക്  സ്വാഗതം ചെയ്യുന്നതായും പരിപാടിയിലേക്കു റെജിസ്ട്രേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ആരെൻകിലും ഉണ്ടെകിൽ എത്രെയും  പെട്ടെന്ന് സംഘാടകരെ ബന്ധപ്പെടണമെന്നും ക്‌നാനായ സമുദായ സംരക്ഷണ സമിതി യുകെ കോർഡിനേറ്റർ റിജോൺ താമഠം അറിയിച്ചു. പരിപാടികൾ കൃത്യം പത്തരയ്ക്ക് ആരംഭിച്ചു വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പി ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് നടത്തിയിരിക്കുന്നത്. 

Venue : UKKCA Community  Centre , Woodcross Lane, Bliston , Wolverhampton, WD149BWഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.