ബർമിങ്ഹാം ക്നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വം

യുകെകെസിഎയുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബെർമിംഗ്ഹാം ക്നാനായ കാത്തലിക് ന്റെ യുവജനവിഭാഗമായ ബി കെ സി വൈ എൽ ന് നവ നേതൃത്വമായി.  ഡിസംബർ 17ന് നടന്ന ബികെസിയുടെ ക്രിസ്മസ് ആഘോഷത്തിൽ പുതിയ ഭാരവാഹികളെ  ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡണ്ടായി നിവിൻ ജോണിയെയും സെക്രട്ടറിയായി സെറിൻ ജോസഫിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡണ്ട് സ്നേഹ ബെന്നി, ട്രഷറർ ജോഷുവാ ജോസഫ്, ജോയിൻ സെക്രട്ടറി സ്റ്റീവ് സൈമൺ എന്നിവരാണ്. പൊതുസമ്മേളനത്തിൽ റവ ഫാദർ ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ അതിഥി ആയിരുന്നു. ബർമിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ജെയിൻ തോമസ്  കുറികാട്ടിൽ ആശംസകളർപ്പിച്ചു. സ്ഥാനമൊഴിഞ്ഞ കെസിവൈഎൽ ഡയറക്ടർ സുനിൽ സ്വാഗതമാശംസിച്ചു. അൽഫിൻ ജെയിംസ് നേതൃത്വം നൽകിയ ഭരണസമിതിയാണ് സ്ഥാനമൊഴിഞ്ഞത്. ബി കെസിയുടെ ക്രിസ്മസ് ആഘോഷത്തിൽ വച്ച് പുതിയ ഡയറക്ടർമാരായി ജോബി വിനോദ് ജോൺ കുര്യൻ എന്നിവരെ തിരഞ്ഞെടുത്തു. ബി കെ സി വൈ എൽ ന്റെ വളർച്ചയിൽ എല്ലാവരുടെയും സഹകരണം പുതിയ കമ്മിറ്റി അഭ്യർത്ഥിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.