പുറത്തുനമസ്കാരം UK – ബിർമിംഗ്ഹാം ക്നാനായ കാത്തോലിക്  മിഷനിൽ

തോമസ് സ്റ്റീഫൻ പാലകൻ 

കടുത്തുരുത്തി വലിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശടിയിൽ നടത്തിവരുന്ന പുറത്തുനമസ്കാരം യു.കെ.യിലെ  ക്നാനായ ജനതയ്ക്കായി ഇത്തവണയും UKKCA കമ്മ്യൂണിറ്റി സെന്ററിൽ, Sunday, ഫെബ്രു.17,  3.15 P.M. ന് നടത്തപ്പെടുന്നു.റവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ ബലിയോടെ പുറത്തുനമസ്കാരം ആഘോഷങ്ങൾക്ക്‌ തുടക്കം കുറിക്കും റവ. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ തിരുന്നാൾ സന്ദേശം നൽകും . പൂർവികന്മാർ കൈമാറ്റം ചെയ്ത വിശ്വാസ പൈതൃകത്തോടുള്ള പ്രവാസികളായ ക്നാനായക്കാരുടെ കൂറും വിശ്വസ്തതയും ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസസമൂഹം ഒത്തുചേരുന്നു. പൈതൃകങ്ങളിൽ വേരുപാകി, കാരണവന്മാർ നമുക്ക് മുൻപിൽ കത്തിച്ചുവച്ചിരിക്കുന്ന വലിയ കൽവിളക്കിൽ നിന്നും പുതുതലമുറയ്ക്കുള്ള ചിരാതുകൾ തെളിയിക്കുവാൻ പുറത്തുനമസ്കാരത്തിലേയ്ക്കും മുത്തിയമ്മയുടെ തിരുന്നാൾ കർമ്മങ്ങളിലേയ്ക്കും യുകെ യിലെ  എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.