സേനാപതിയിൽ ദമ്പതിസംഗമം സംഘടിപ്പിച്ചു.

midhun mathew

സേനാപതി: ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സേനാപതി ഗ്രാമവികസന സമിതിയുടെ ആഭിമുഖ്യത്തിൽ ദമ്പതിസംഗമം സംഘടിപ്പിച്ചു. കോർഡിനേറ്റർ ബേബി സാർ ക്ലാസ് നയിച്ചു.  സേനാപതി ഗ്രാമവികസന സമിതി പ്രസിഡന്റും സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ പള്ളി വികാരിയുമായ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ അച്ചന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി ഡെവലപ്പമെന്റ് സൊസൈറ്റി സെക്രട്ടറി റവ.ഫാ. ജോമോൻ കുന്നക്കാട്ടുതടത്തിൽ, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ജൂബി അജി, സേനാപതി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. പി.പി. എൽദോസ് , ഹരിതവേദി പ്രസിഡന്റും സേനാപതി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ.ജോർജ് കുര്യൻ , അബ്ദുൾ റെസാഖ് , ആനിമേറ്റർ ശ്രീമതി. സെലിൻ ബേബി എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനുശേഷം സ്നേഹവിരുന്ന് ഉണ്ടായിരുന്നു. 150 ദമ്പതിമാർ ഈ സംഗമത്തിൽ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.