കെ സി വൈ എല്‍ ഡയറക്ടേഴ്സ് – സിസ്റ്റര്‍ അഡ്വൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു

തെള്ളകം: കെ സി വൈ എല്‍ സുവര്‍ണജൂബിലിയോട് അനുബന്ധിച്ചു ഡയറക്ടേഴ്സ് – സിസ്റ്റര്‍ അഡ്വൈസേഴസ്സ് മീറ്റ് ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ നടത്തി. എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ. റോബി ആലഞ്ചേരി ക്ളാസ്്സ് നയിച്ചു. അതിരൂപതാ പ്രസിഡന്‍്റ് ബിബീഷ് ഓലിക്കമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ..ഷൈനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മാര്‍.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും ഡയറക്ടര്‍മാരോടും സിസ്റ്റര്‍ അഡ്വൈസേഴ്സിനോടും സംവദിച്ചു. ജുബിലീ വര്‍ഷ പരിപാടികളുടെ അവതരണവും നടത്തപ്പെട്ടു. ജോമി കൈപ്പാറേട്ട്, ഷെല്ലി ആലപ്പാട്ട്, ഫാ.സന്തോഷ് മുല്ലമംഗലത്ത്, സ്റ്റെഫി കപ്ളങ്ങാട്ട്, ജോണിസ് സ്റ്റീഫന്‍, ജിനി ജിജോ, സി. ഡോ. ലേഖ എസ്.ജെ.സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.