മുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം ചെയ്തു

കോട്ടയം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം ചെയ്തു. സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പ്രളയബാധിതര്‍ക്കായി കോഴിയും കൂടും അടങ്ങുന്ന ഹൈടെക് യൂണിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം സിബിഎം ഇന്‍ഡ്യ ട്രസ്റ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡാര്‍വിന്‍ മോസസ്സ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബിവി 380 ഇനത്തില്‍പ്പെട്ട അമ്പത് ദിവസം പ്രായമുള്ള 25 കോഴികളും അമ്പത് കിലോഗ്രാം കോഴിത്തീറ്റയും മരുന്നും അടങ്ങുന്ന മേല്‍ക്കൂരയോടുകൂടിയ ഹൈടെക് കൂടുമാണ് ലഭ്യമാക്കിയത്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.