കെ സി വൈ എൽ ഡയറക്ടർസ് – സിസ്റ്റർ അഡ്വൈസേർസ് മീറ്റ് സംഘടിപ്പിച്ചു

കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചു ഡയറക്ടർസ് – സിസ്റ്റർ അഡ്വൈസേർസ് മീറ്റ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഓരോ യുവജനങ്ങളേയും  ആത്മീയവും ഭൗതികവുമായ തലങ്ങളിൽ പ്രോത്സാഹനം നൽകുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഇവരെയും നമ്മുടെ ഈ സുവർണജുബിലീ വർഷത്തിൽ ഒരുമിച്ചുകൂട്ടുകയും തുടർന്ന് എസ്.എം.വൈ.എം ഡയറക്ടർ ഫാ. റോബി ആലഞ്ചേരി ക്ലാസ്സ്‌ നയിക്കുകയും ചെയ്തു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ.ഷൈനി സ്റ്റീഫൻ ഉൽഘാടനകർമം നിർവഹിച്ചു. കൂടാതെ, അഭിവന്ദ്യ മാർ.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ഡയറക്ടർമാരോടും സിസ്റ്റർ അഡ്വയിസേഴ്സിനോടും ജൂബിലിയെക്കുറിച്ചു സംസാരിക്കുകയുണ്ടായി. ശേഷം, ജുബിലീ വർഷ പരിപാടികളുടെ അവതരണവും നടത്തപ്പെട്ടു. ജോമി കൈപ്പാറേട്ട്, ഷെല്ലി ആലപ്പാട്ട്, ഫാ.സന്തോഷ് മുല്ലമംഗലത്ത്‌, സ്റ്റെഫി കപ്ലങ്ങാട്ട്, ജോണിസ് സ്റ്റീഫൻ, ജിനി ജിജോ, sr. ലേഖ SJC എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.                                                                                                        ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.