ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേത്രത്വത്തിൽ കുട്ടികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേത്രത്വത്തിൽ ഏഴാം ക്‌ളാസ്സ് മുതൽ പന്ത്രണ്ടാം ക്‌ളാസ്സുവരെയുള്ള കുട്ടികൾക്ക് ഗ്ലോബൽ എഡ്യൂക്കേഷനുമായി ചേർന്ന് കരിയർ ഗൈഡൻസ് ക്‌ളാസ്സും,മോട്ടിവേഷൻ സെമിനാറും നടത്തി.കുട്ടികളുടെയും മാതാപിതാക്കന്മാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാമിനു പ്രശസ്ത എഡ്യൂക്കേഷൻ മോട്ടിവേറ്റർ ശ്രി വിക്രം സിംഗ് ക്‌ളാസ്സ് നയിച്ചു.QKCA പ്രസിഡന്റ് ഹാർലി ലുക് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ് സ്വാഗതവും,കൾച്ചറൽ സെക്രട്ടറി വിബിൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.പരിപാടികൾക്ക് സ്മിതു ജോസ് ,സൂരജ് തോമസ്,സിനി തോമസ്,വിൽസൺ ടി ജെ,ജോർജ്‌കുട്ടി സൈമൺ,അനീഷ് മാത്യു,ഷീജാ ജൈമോൻ എന്നിവർ നേത്രത്വം നൽകിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.