കെ.സി.എസ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം സെനറ്റര്‍ റാം വിളളിവലം നിര്‍വഹിക്കും

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019-20 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം 2019 ഫെബ്രുവരി 9-ാം തീയതി ശനിയാഴ്ച ഡെസ് പ്ലയിന്‍സിലുളള ക്‌നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഇല്ലിനോയി സംസ്ഥാനത്തിലെ 8th ഡിസ്ട്രിക്റ്റില്‍ നിന്നുളള സെനറ്റര്‍ റാം വിളളിവലം ഇതോടനുബന്ധിച്ചുളള പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറയത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍.ഫാ.തോമസ് മുളവനാല്‍ മുഖ്യപ്രഭാഷണം നടത്തും. കെ.സി.എസ് മുന്‍ പ്രസിഡന്റ് ബിനു പൂത്തുറയില്‍, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ക്‌നാനായ വനിതാഫോറം ദേശീയ പ്രസിഡന്റ് ബീനാ ഇണ്ടിക്കുഴി തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിക്കും

ക്‌നാനായ സമുദായത്തിലും കോട്ടയം അതിരൂപതയിലും മുഖമുദ്ര പതിപ്പിച്ച ദിവംഗതരായ ബിഷപ്പുമാരുടെ അനുസ്മരണവും ഇതോടൊപ്പം ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന് നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനക്കും മന്ത്രായ്ക്കും ഫാ.തോമസ് മുളവനാല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 7 മണിക്ക് ഉദ്ഘാടനയോഗം ആരംഭിക്കും. പൊതിയോഗത്തിനുശേഷം കെ.സി.എസ്-യിന്റെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ്, കെ.സി.വൈ.എല്‍, വിമന്‍സ് ഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഗോള്‍ഡീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ കലാപരിപാടികളുടെ കോ.ഓര്‍ഡിനേറ്റ് ചെയ്യും.

Connect with KCS എന്ന ലക്ഷ്യത്തോടെ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഷിജു ചെറയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് ചെറയത്തില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയന്റ് സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജെറിന്‍ പൂതക്കരി എന്നിവരുടെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് നേതൃത്വം നല്‍കും. ഷിക്കാഗോയിലെ ക്‌നാനായ മക്കളുടെ ഈ കൂട്ടായ്മയിലേയ്ക്കു ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിജു ചെറയത്തില്‍ അറിയിച്ചു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.