ഏഴാമനായി ജെറോം മ്യാലില്‍ കുടുംബത്തിലേക്ക്‌

പോത്തുകുഴി :കുഞ്ഞുങ്ങളുടെ പറുദീസയായി മാറുകയാണ് പോത്തുകുഴി മ്യാലിൽ സജി – ജയ ദമ്പതികളുടെ കുടുംബം. ‌ ഇവരുടെ ഏഴാമത്തെ കണ്‍മണിയായ ജെറോമിന്റെ മാമ്മോദീസ കഴിഞ്ഞ ദിവസം പോത്തുകുഴി ക്‌നാനായ കത്തോലിക്കാപ്പള്ളിയില്‍ വച്ച് മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. പരേതനായ മ്യാലില്‍ തോമസ്‌ – മേരി ദമ്പതികളുടെ മകനായ സജി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ജോലി ഉപേക്ഷിച്ച്‌ ഇപ്പോള്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിയും ബിസിനസുമായി കഴിയുന്നു. മൈക്രോബയോളജിയില്‍ എം.ഫില്‍-ഉം ബി.എഡ്‌-ഉം കഴിഞ്ഞ ജയ, ഭര്‍ത്താവിനെ കൃഷിയില്‍ സഹായിക്കുന്നു. കള്ളാര്‍ ഓണശ്ശേരില്‍ ഫിലിപ്പ്‌ – അമ്മിണി ദമ്പതികളുടെ മകളും പോത്തുകുഴി സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപികയുമാണ്‌. മാമ്മോദീസ ചടങ്ങിനൊപ്പം സഹോദരങ്ങളായ ജോത്സന, ജ്യോതിസ്‌, ജാസ്‌മിന്‍ എന്നിവരുടെ ആദ്യകുര്‍ബാന സ്വീകരണവും നടത്തി. ജ്യോതിക, ജോണ്‍സ്‌, ജോഷ്വാ എന്നിവരാണ്‌ ജെറോമിന്റെ മറ്റ്‌ സഹോദരങ്ങള്‍. ചടങ്ങില്‍ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തില്‍, ഫാ. സുനില്‍ പാറയ്‌ക്കല്‍, വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹകാർമ്മികരായി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.