മള്ളൂശ്ശേരി സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി സമാപിച്ചു

മള്ളൂശ്ശേരി സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി സമാപനം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ വി. കുര്‍ബാനയോടെ തുടക്കുംകുറിച്ചു.
മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ.സൈജു പുത്തന്‍പറമ്പില്‍ സ്വാഗതമര്‍പ്പിച്ചു. ഫൊറോന വികാരി ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ മുഖ്യ പ്രഭാഷഷണവും സ്‌മരിണി പ്രകാശനവും ചെയ്‌തു.സഭാതാരം പുരസ്‌കാരം നേടിയ പ്രൊഫ. മാത്യു ഉലകംതറയെ ആദരിച്ചു. 50 കുട്ടികള്‍ ചേര്‍ന്ന്‌ ജൂബിലി ഗാനം ആലപിച്ചു.
നവ വൈദികന്‍ ജിക്കു തൈത്തറ, കൂരാടയോഗം പ്രസിഡന്റ്‌ സുനില്‍ ജോസഫ്‌ പേരോത്ത്‌, കുടുംബയോഗം പ്രസിഡന്റ്‌ ബിജു ജോസഫ്‌ പുഴക്കരോട്ട്‌, സിസ്‌റ്റര്‍ സനിത എസ്‌.വി.എം., പ്രസുദേന്തി പ്രിതിനിധി ഷൈന്‍ തോമസ്‌ തെക്കേവഞ്ചിപ്പുരയ്‌ക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജൂബിലി സെക്രട്ടറി നൈനി ജോണ്‍ പുല്ലുകാട്ട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ജോസ്‌മോന്‍ പുഴക്കരോട്ട്‌ നന്ദി അര്‍പ്പിച്ചു, സ്‌നേഹവിരുന്നോടെ സമാപിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.