ഇരവിമംഗലം സെൻറ് ജോസഫ് എൽപി സ്കൂളിലെ കുട്ടികൾക്ക് ആകാശയാത്ര ഒരുക്കി  അലുമിനി അസോസിയേഷൻ

ഇരവിമംഗലം: ശതാബ്ദിയിൽ എത്തി നിൽക്കുന്ന ഇരവിമംഗലം സെൻറ് ജോസഫ് എൽപി സ്കൂളിലെകുരുന്നുകൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആകാശയാത്ര സമ്മാനിച്ച ഇരവിമംഗലം സെൻറ് ജോസഫ് എൽപി സ്കൂളിലെ അലുമിനി അസോസിയേഷൻ.  സ്കൂളിൽ പഠനത്തിൽ മികവ് കാട്ടിയ 12 കുട്ടികളെയാണ് സെൻറ് ജോസഫ്  എൽപി സ്കൂൾ പൂർവ വിദ്യാർഥി സംഘടന വിമാനയാത്രയ്ക്ക് ആയി തിരഞ്ഞെടുത്തത്. അധ്യാപകരടക്കം 16 പേരാണ് നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന  യാത്രയിൽ ഉണ്ടായിരുന്നത്.  അൻപത്തി അയ്യായിരത്തോളം രൂപ ചിലവഴിച്ച ആയിരുന്നു യാത്ര. അലുമിനി അസോസിയേഷനിലെ 14 പേരാണ് വിദ്യാർത്ഥികൾക്ക് വിമാനയാത്രയ്ക്ക് ആയി പണം സ്വരൂപിച്ച് നൽകിയത്. രാവിലെ 9.20ന് ഇൻഡിഗോ വിമാനത്തിൽ 45 മിനിറ്റ് സഞ്ചരിച്ച കുട്ടികൾ തിരുവനന്തപുരത്ത് എത്തി. യാത്രയ്ക്കിടെ വിമാനത്തിലെ കോക്പിറ്റിലും 5മിനിറ്റ് കുട്ടികൾ ചെലവഴിച്ചു. വിമാനത്തിൻറെ പ്രവർത്തനം മനസിലാക്കാൻ വേണ്ടിയായിരുന്നു ഇത്. തിരുവനന്തപുരത്ത് എത്തിയ ശേഷം കോവളം ശംഖുമുഖം കനകക്കുന്ന് കൊട്ടാരം കാഴ്ചബംഗ്ലാവ് നിയമസഭാമന്ദിരം എന്നിവിടങ്ങളിലും കുട്ടികൾ സന്ദർശനം നടത്തി. പൂർവ വിദ്യാർത്ഥി സംഘടനാ നേതാക്കളായ കെ സി ജോസഫ്,എബി കുന്നശ്ശേരി,സിസ്റ്റർ അർച്ചന, ഷാൻസി ജോസഫ് എന്നിവർ നേതൃത്വം നൽകിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.