നീറിക്കാട് ലൂർദ്ദ് മാതാ ക്നാനായ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി  LIVE TELECASTING AVAILABLE

നീറിക്കാട് ലൂർദ്ദ് മാതാ ക്നാനായ ദേവാലയത്തിലെ പ്രധാന തിരുന്നാളിന് കഴിഞ്ഞ ഞായറാഴ്ച കൊടിയേറി. ഇന്ന് വൈകുന്നേരം 5മണിക്ക് ജപമാലയും, ലദീഞ്ഞ് , നൊവേന എന്നിവ നടക്കും. തുടർന്ന് കുമരകം വള്ളാറപള്ളി വികാരി ഫാ ജെയിംസ് പൊങ്ങാനയുടെ കാർമികത്വത്തിൽ സുറിയാനി പാട്ട് കുർബാന നടക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന ലദീഞ്ഞ് നൊവേന എന്നിവയ്ക്കു ശേഷം മലങ്കര റീത്തിലുള്ള വിശുദ്ധ കുർബാന നടക്കും.  വിശുദ്ധ കുർബാനയ്ക്കു ഫാ ലല്ലു കൈതാരം കാർമികത്വം വഹിക്കും. തുടർന്ന് പരേത സ്മരണയും. ചങ്ങനാശ്ശേരി ശാലോം കമ്മ്യൂണിക്കേഷന്റെ വിഷ്വൽ ഡ്രാമ വിശുദ്ധ സെബസ്ത്യാനോസും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ശനിയാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും വൈകുന്നേരം4.30 ന് പള്ളിയിൽനിന്ന് പ്രദക്ഷിണവും ആരംഭിക്കും. ഫാ ബിബിൻ  ചക്കുങ്കൽ,ഫാവർഗീസ് പ്ലാപറമ്പിൽ, ഫാ അബ്രഹാം തറത്തട്ടേൽ, ഫാ സജി പൂവത്തുകാട്,ഫാ ജോബി അറയ്ക്കപറമ്പിൽ എന്നിവർ തിരുനാൾ പ്രദക്ഷിണത്തിന് നേതൃത്വം നൽകും. ഫാദർ ബോബൻ വട്ടം പുറത്ത് തിരുനാൾ സന്ദേശവും,ഫാദർ സ്റ്റാനി ഇടത്തിപറമ്പിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും.

ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാനക്ക് വികാരി ഫാ റ്റിനേഷ് പിണർക്കയിൽ കാർമ്മികത്വം വഹിക്കും.  ആഘോഷമായ തിരുനാൾ റാസയ്ക്ക് 9.30ന് തുടക്കംകുറിക്കും. ഫാദർ ജോൺ പൂച്ചകാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.ഫാ.ബോബൻ വട്ടം പുറത്ത് , ഫാ.മനു കല്ലുവാലിൽ , ഫാ.ഗ്രേയ്‌സൺ വേങ്ങക്കൽ, ഫാ.സിറിയക് ഓട്ടപ്പള്ളിൽ എന്നിവർ സഹകാർമ്മീകത്വം വഹിക്കും.  ഫാ.ബിബി തറയിൽ തിരുനാൾ സന്ദേശം നൽകും. പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജിനു കാവിൽ നിർവഹിക്കും.

വൈകുന്നേരം 7മണിക്ക് കെഎസ് പ്രസാദ് & ടീം അവതരിപ്പിക്കുന്ന ഗിന്നസ് കോമഡി ചാനലിന്റെ മെഗാഷോയും ഉണ്ടായിരിക്കും. ഞായറാഴ്ചത്തെ തിരുനാൾ തിരുക്കർമ്മങ്ങൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.