ലണ്ടൻ സോഷ്യൽ ക്ലബ്ബിന് തുടക്കമായി

Benish Maleparampil 

കാനഡയിൽ ലണ്ടൻ ആസ്ഥാനമാക്കി വളരെ സ്നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചുവരുന്ന ഏകദേശം നാൽപതോളം വരുന്ന ക്നാനായ ഫാമിലീസ്  തങ്ങളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി ലണ്ടൻ സോഷ്യൽ ക്ലബ് എന്നപേരിലുള്ള ഒരു ഫാമിലി ക്ലബ് രൂപീകരിച്ചു. ജനുവരി 26ന് തീയതി വളരെ മനോഹരമായ ഒരു ഫാമിലി ഗാതറിംഗ് സംഘടിപ്പിച്ചുകൊണ്ട് വർഷങ്ങളായി ലണ്ടനിൽ താമസിച്ച പോരുന്ന ശ്രീ ജോജി തോമസ് ശ്രീ preeth  ഫിലിപ്പ് ,ശ്രീ അലക്സ് എന്നിവർ ഉദ്ഘാടനം ചെയ്യുകയും വളരെ മനോഹരമായ കലാപരിപാടികൾ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുകയും ചെയ്തു. ഈ പ്രോഗ്രാമി ന്റെ മുഖ്യ ആകർഷണമായ പത്തോളം ചുണക്കുട്ടികൾ പങ്കെടുത്ത കിഡ്സ് ടാലന്റഡ് കോംപെറ്റീഷനിൽ  വളരെ അർത്ഥവത്തായ മോണോആക്ട് ചെയ്തുകൊണ്ട് മിസ് അന്നാ  അഭിലാഷ് first പ്രൈസ് സ്വന്തമാക്കുകയും മനോഹരമായ പ്രസംഗം പറഞ്ഞുകൊണ്ട് അഞ്ചലീന സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. നിരവധി കലാപരിപാടികളും ഗെയിമുകളും നിറഞ്ഞുനിന്ന സോഷ്യൽgathering  ലണ്ടനിലെ ക്നാനായക്കാരെ സമ്മതിച്ചു മറക്കാനാവാത്ത അനുഭവമായിരുന്നു. ഇങ്ങനെയുള്ള പ്രോഗ്രാമുകളും കൂട്ടായ്മകളും ലണ്ടനിലുള്ള ക്നാനായക്കാരുടെ സ്നേഹവും സൗഹാർദവും വളർത്തിയെടുക്കുവാനും അവരെ സഭാ സ്നേഹത്തിലും കൂട്ടായ്മയിലും വളർത്താൻ സഹായിക്കുമെന്ന് ലണ്ടൻ സോഷ്യൽ ക്ലബ് കോർഡിനേറ്ററായBenish Maleparampil ,Ajeesh Padukachiyil എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.